31 October Thursday

ചന്ദനക്കടത്ത്: 4 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024

തളിപ്പറമ്പ്‌

അന്തർ സംസ്ഥാന ചന്ദനക്കടത്ത് സംഘത്തിന് ചന്ദനമുട്ടികൾ എത്തിച്ചുനൽകുന്ന നാലുപേർ അറസ്റ്റിൽ. ഓലയമ്പാടി പെരുവാമ്പയിലെ നസീർ (43), ചിത്രൻ (42), ശ്രീജിത്ത് (37), പെരുന്തട്ടയിലെ വൽസൻ രാമ്പേത്ത് (43) എന്നിവരെയാണ് തളിപ്പറമ്പ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പി രതീശന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.  ഒരുക്വിന്റലിലേറെ ചന്ദനമുട്ടികൾ വിൽപ്പന നടത്തിയതായാണ് വിവരം. 
അറസ്റ്റിലാവുമ്പോൾ ഇവരിൽനിന്ന്‌   ചെത്തിമിനുക്കിയ രണ്ടരകിലോ ചന്ദനം പിടികൂടി.  സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. 
കഴിഞ്ഞ മെയ് മാസം സേലത്തുവച്ച്‌  പോണ്ടിച്ചേരിയിലെ  ഫാക്ടറിയിലേക്ക് ചന്ദനംകടത്തിയ സംഘത്തെ പിടികൂടിയിരുന്നു.  ഇവരിൽനിന്നാണ്‌  തളിപ്പറമ്പ് ഭാഗങ്ങളിൽ   ചന്ദനമുട്ടികൾ എത്തിച്ചുനൽകുന്നവരെക്കുറിച്ച്‌ വിവരം ലഭിച്ചത്‌.  പിലാത്തറ ഭാഗത്തുനിന്ന് ചന്ദനം എത്തിച്ചു കൊടുക്കുന്ന ഓലയമ്പാടി പെരുവാമ്പയിലെ നസീറിനെക്കുറിച്ച് വിവരം ലഭിച്ചു.  നസീറിനുവേണ്ടി പണമിടപാട് നടത്തിയ പെരുന്തട്ടയിലെ വത്സൻ രാമ്പേത്തിനെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുന്നതിനിടെ ചന്ദനം വിൽക്കാനുണ്ടെന്ന് അറിയിച്ച് നസീറിന്റെ ഫോണിലേക്ക് ശ്രീജിത്തും ചിത്രനും വിളിക്കുകയായിരുന്നു. ഇതോടെ  നാലുപേരെയും ഫോറസ്റ്റ് ഉദ്യോഗസ്ഥർ  പിടികൂടി. 
ചന്ദനം മുറിച്ചവരും ഇടനിലക്കാരനും വാങ്ങുന്നവരും ചന്ദന ഫാക്ടറിയുമായി ബന്ധമുള്ളവരും പിടിയിലായെന്ന്‌ ഫോറസ്റ്റ് ഓഫീസർ  പറഞ്ഞു. എസ്എഫ്ഒ മാരായ സി പ്രദീപൻ, എം രഞ്ജിത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ജിജേഷ്, നികേഷ്, മുഹമ്മദ് ഷാഫി, മിന്നു ടോമി, മനോജ് വർഗീസ്, ഡ്രൈവർ പ്രദീപൻ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top