09 November Saturday
രജിസ്‌ട്രേഷൻ 3000 കടന്നു

‘ടേണിങ്‌ പോയിന്റ്‌’
കരിയർ എക്‌സ്‌പോ 14ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024
തളിപ്പറമ്പ് 
ടേണിങ്‌ പോയിന്റ്‌ എഡ്യുക്കേഷൻ –-കരിയർ എക്‌സ്‌പോ മൂന്നാംപതിപ്പ്‌ 14ന്‌ രാവിലെ 10ന്‌ കണ്ണൂർ ഗവ. എൻജിനിയറിങ്‌ കോളേജിൽ മന്ത്രി  വി ശിവൻകുട്ടി ഉദ്‌ഘാടനംചെയ്യും.  എം വി ഗോവിന്ദൻ എംഎൽഎ അധ്യക്ഷനാകും. നടി അന്ന ബെൻ മുഖ്യാതിഥിയാകും. ചൊവ്വാഴ്‌ച തുടങ്ങിയ ഓൺലൈൻ രജിസ്‌ട്രേഷൻ മൂന്നുദിവസംകൊണ്ട്‌ 3000 കടന്നു. 
വൈജ്ഞാനിക രംഗത്തെ നൂതനമുന്നേറ്റങ്ങൾ അടുത്തറിയാനും വിദ്യാഭ്യാസമികവ് കൂടുതൽ ഉയരങ്ങളിലെത്തിക്കാനുമാണ്‌  എക്സ്പോ  സംഘടിപ്പിക്കുന്നത്‌. എംഎൽഎയുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്രവിദ്യാഭ്യാസ വികസനപദ്ധതിയുടെ ഭാഗമാണിത്‌.
 കൊമേഴ്‌സ്‌, സിവിൽസർവീസ്‌, സ്‌റ്റാർട്ടപ്പുകളും സംരംഭകത്വവും പത്താം ക്ലാസ്സിനുശേഷമുള്ള ഉപരിപഠന സാധ്യതകൾ, ഗുഡ്‌ പാരന്റിങ്‌, എൻജിനിയറിങ്‌ കോഴ്‌സുകളുടെ സാധ്യതകൾ, ഡാറ്റ അനലിറ്റിക്‌സ്‌ ആൻഡ്‌ ആർടിഫിഷ്യൽ ഇന്റലിജന്റ്‌സ്‌, ഹെൽത്ത്‌ സയൻസ്‌, വിദേശരാജ്യങ്ങളിലെ ഉപരിപഠനം, ഹ്യൂമാനിറ്റിസ്‌ ഉപരിപഠനം, മാറുന്നതൊഴിൽ സാധ്യതകൾ തുടങ്ങി 14 സെഷനുകളിൽ   വിദഗ്ധർ സംവദിക്കാനെത്തും.  രണ്ടുദിവസവും വിദ്യാർഥികൾക്കായി അഭിരുചി പരീക്ഷയും നടത്തും. 
വിദ്യാർഥികൾക്ക്  തൊഴിൽമേഖലകൾ പരിചയപ്പെടാനും  തൊഴിൽ തെരഞ്ഞെടുക്കാനും മാർഗനിർദേശം നൽകുന്ന സവിശേഷ ഇടപെടലാണ്‌ ടേണിങ്‌ പോയിന്റ്‌.   സർവകലാശാലകൾ, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സ്റ്റാളുകളും സേവനങ്ങളുമുണ്ടാകും. രജിസ്‌ട്രേഷൻ ശനിയാഴ്‌ച അവസാനിക്കും. ഫോൺ: 8848649239, 9447647280.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top