വെള്ളോറ
പുലിയുടെ സാന്നിധ്യമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് വെള്ളോറയിലും പരിസര പ്രദേശങ്ങളിലും വനംവകുപ്പ് പരിശോധന ശക്തമാക്കി. കഴിഞ്ഞദിവസം വെള്ളോറ അറക്കൻപാറ അമ്പലത്തിന് സമീപത്തെ പന്തമ്മാക്കല്‍ രവീന്ദ്രന്റെ വീട്ടിലെ ആടിനെ കടിച്ചുകൊല്ലുകയും മറ്റൊന്നിനെ മുറിവേല്‍പ്പിക്കുകയും ചെയ്തത് പുലിയാവാം എന്ന സംശയത്തെ തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയത്. വെള്ളോറ, കടവനാട്, കാര്യപ്പള്ളി, കക്കറ പ്രദേശങ്ങളിലെ കാടുപിടിച്ച പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തി. വനംവകുപ്പ് തളിപ്പറമ്പ് റേഞ്ചിന് കീഴിലെ ജീവനക്കാര്‍, കണ്ണൂര്‍ ആര്‍ആര്‍ടി ടീം, എം പാനല്‍ ഷൂട്ടര്‍മാര്‍ എന്നിവരുള്‍പ്പെടെ 35 അംഗ സംഘമാണ് വെള്ളിയാഴ്ച രാവിലെ മുതല്‍ വിവിധയിടങ്ങളില്‍ പരിശോധന നടത്തിയത്.
കാടുമൂടിക്കിടക്കുന്ന സ്ഥലങ്ങളിലും പാറ പ്രദേശങ്ങളിലും ഡ്രോൺ ഉപയോഗിച്ചും പരിശോധന നടത്തി. പ്രദേശത്ത് നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ജനങ്ങളുടെ ഭീതിയകറ്റാന്‍ ശക്തമായ നടപടികളാണ് വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..