09 November Saturday
സിപിഐ എം പെരിങ്ങോം ഏരിയാ സമ്മേളനത്തിന്‌ തുടക്കം

ആവേശച്ചെങ്കൊടി

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

സിപിഐ എം പെരിങ്ങോം ഏരിയാ സമ്മേളനം ചെറുപുഴയിൽ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനംചെയ്യുന്നു

ചെറുപുഴ 
സിപിഐ എം പെരിങ്ങോം ഏരിയാ സമ്മേളനത്തിന് ചെറുപുഴ ലയൺസ് ക്ലബ്‌ ഓഡിറ്റോറിയത്തിലെ കെ രാജൻ നഗറിൽ പ്രൗഢോജ്വല  തുടക്കം. മുതിർന്ന അംഗം കെ വി ഗോവിന്ദൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി എം വി ജയരാജൻ  ഉദ്ഘാടനംചെയ്തു. എം പി ദാമോദരൻ താൽക്കാലിക അധ്യക്ഷനായി. കെ ഡി അഗസ്റ്റിൻ രക്തസാക്ഷി പ്രമേയവും പി പി സിദിൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എം പി ദാമോദരൻ (കൺവീനർ), പി വി വത്സല, പി സജികുമാർ, കെ എഫ് അലക്സാണ്ടർ എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ഏരിയാ സെക്രട്ടറി പി ശശിധരൻ അവതരിച്ചിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ പൊതുചർച്ച തുടങ്ങി. 
 ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ടി ഐ മധുസൂദനൻ, കെ വി സുമേഷ്, സി സത്യപാലൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി നാരായണൻ, സി കൃഷ്ണൻ, പി സന്തോഷ്‌, സാജൻ കെ ജോസഫ് എന്നിവർ 
പങ്കെടുക്കുന്നു. സംഘാടക സമിതി ജനറൽ കൺവീനർ കെ പി ഗോപാലൻ സ്വാഗതം പറഞ്ഞു. 14 ലോക്കലുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികളും  21 ഏരിയാ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 171 പേർ  സമ്മേളനത്തിൽ പങ്കെടുക്കുന്നു.   ശനിയാഴ്ച വൈകിട്ട് വളന്റിയർ മാർച്ചോടെയും  ബഹുജന പ്രകടനത്തോടെയും സമാപിക്കും. പൊതുസമ്മേളനം വൈകിട്ട് അഞ്ചിന് ചെറുപുഴ പഞ്ചായത്ത്‌ ഓഫീസിന് സമീപം പ്രത്യേകം തയ്യാറാക്കിയ കോടിയേരി ബാലകൃഷ്ണൻ നഗറിൽ എം വി ജയരാജൻ ഉദ്ഘാടനംചെയ്യും.
 പിണറായി, അഞ്ചരക്കണ്ടി ഏരിയാ സമ്മേളനങ്ങൾ ശനിയാഴ്‌ച  തുടങ്ങും. പിണറായി ഏരിയാ സമ്മേളനം  മമ്പറം മൈലുള്ളിമെട്ടയിലെ കോച്ചങ്കണ്ടി രാഘവൻ നഗറിൽ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്യും. തെരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികളും  23  ഏരിയാ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 173 പേർ  സമ്മേളനത്തിൽ പങ്കെടുക്കും.  ഞായറാഴ്‌ച വൈകിട്ട്‌  അഞ്ചിന്‌ മൈലുള്ളിമെട്ട കേന്ദ്രീകരിച്ച് ബഹുജന പ്രകടനവും റെഡ് വളന്റിയർ മാർച്ചും നടക്കും.  പൊതുസമ്മേളനം മമ്പറം  കോടിയേരി ബാലകൃഷ്ണൻ നഗറിൽ  സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ് റിയാസ്‌ ഉദ്ഘാടനംചെയ്യും. 
 അഞ്ചരക്കണ്ടി ഏരിയാ സമ്മേളനം ചക്കരക്കൽ ഗോകുലം കെ ഭാസ്കരൻ നഗറി (കല്യാണമണ്ഡപം)ൽ   രാവിലെ 9.30ന്‌  സംസ്ഥാന കമ്മിറ്റി അംഗം വി ശിവദാസൻ ഉദ്ഘാടനംചെയ്യും.  തെരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികളും  20  ഏരിയാ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 170 പേർ  സമ്മേളനത്തിൽ പങ്കെടുക്കും . ഞായറാഴ്‌ച വൈകിട്ട്‌  അഞ്ചിന്‌ മേലേ മൗവ്വഞ്ചേരി കേന്ദ്രീകരിച്ച് ബഹുജന പ്രകടനവും റെഡ് വളന്റിയർ മാർച്ചും നടക്കും. ടാക്സി സ്റ്റാൻഡിൽ സജ്ജമാക്കിയ കോടിയേരി ബാലകൃഷ്ണൻ നഗറിൽ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്യും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top