കണ്ണൂർ
ജില്ലയിലെ രണ്ട് തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ചൊവ്വാഴ്‌ച. മാടായി പഞ്ചായത്തിലെ ആറാം വാർഡ് മാടായി, കണിച്ചാർ പഞ്ചായത്തിലെ ആറാം വാർഡ് ചെങ്ങോം എന്നിവിടങ്ങളിലാണ് ചൊവ്വ രാവിലെ ഏഴുമുതൽ ആറുവരെ വോട്ടെടുപ്പ്.
മാടായി പഞ്ചായത്ത് ആറാംവാർഡിൽ മണി പവിത്രനാണ് എൽഡിഎഫ് സ്ഥാനാർഥി. എൻ പ്രസന്ന യുഡിഎഫ് സ്ഥാനാർഥിയും വിന്ധ്യ ബിജെപി സ്ഥാനാർഥിയും. യുഡിഎഫ് 16, എൽഡിഎഫ് 4 എന്നിങ്ങനെയാണ് കക്ഷിനില.
എൽഡിഎഫ് അംഗം ടി പുഷ്പ ആരോഗ്യവകുപ്പിൽ ജോലിയിൽ പ്രവേശിച്ചതിനെതുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.
കണിച്ചാർ ചെങ്ങോം വാർഡിൽ രതീഷ് പൊരുന്നനാണ് എൽഡിഎഫ് സ്ഥാനാർഥി. സിന്ധു പുതിയവീട്ടിൽ (യുഡിഎഫ്), സിന്ധു പവി (എൻഡിഎ) എന്നിവരാണ് മത്സര രംഗത്ത്. യുഡിഎഫ് വിമതനായി പി സി റിനീഷും മത്സരിക്കുന്നു. സിപിഐ എമ്മിലെ വി കെ ശ്രീകുമാർ സർക്കാർ ജോലിയിൽ പ്രവേശിച്ചതിനാലാണ് രാജിവച്ചത്. എൽഡിഎഫിന് ഏഴും യുഡിഎഫിന് ആറും സീറ്റുകളാണ് നിലവിലുള്ളത്.
വോട്ടുചെയ്യുന്നവരുടെ ഇടതുകൈയിലെ ചൂണ്ടുവിരലിന് പകരം നടുവിരലിലാണ് മഷി പുരട്ടുക. കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ സമ്മതിദാനാവകാശം വിനിയോഗിച്ചവരുടെ ഇടതുകൈയിലെ ചൂണ്ടുവിരലിൽ പുരട്ടിയ മഷി അടയാളം പൂർണമായും മായാനിടയില്ലാത്തതിനാലാണിത്. വോട്ടെണ്ണൽ 11 ന് രാവിലെ 10 ന്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..