മട്ടന്നൂര്‍
കണ്ണൂര്‍ വിമാനത്താവളം റണ്‍വേ വികസനത്തിന് കീഴല്ലൂര്‍, കൂടാളി വില്ലേജുകളില്‍ വിജ്ഞാപനം ചെയ്ത ഭൂമിയേറ്റെടുപ്പ് വേഗത്തിലാക്കണമെന്ന് നായാട്ടുപാറയിൽ സമാപിച്ച സിപിഐ എം മട്ടന്നൂര്‍ ഏരിയാസമ്മേളനം ആവശ്യപ്പെട്ടു. കിന്‍ഫ്ര പാര്‍ക്ക് ഭൂമിയേറ്റെടുക്കല്‍ പ്രക്രിയ ത്വരിതപ്പെടുത്തുക, വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി അനുവദിക്കുക, മട്ടന്നൂര്‍-–- മണ്ണൂര്‍-–- ഇരിക്കൂര്‍ റോഡ് പ്രവൃത്തി പൂര്‍ത്തീകരിച്ച് ഗതാഗത യോഗ്യമാക്കുക, നായാട്ടുപാറ, കോവൂര്‍, വിഷ്ണുക്ഷേത്രം, കുറ്റ്യാട്ടൂര്‍ റോഡ് പിഡബ്ല്യുഡി ഏറ്റെടുക്കുക, മച്ചൂര്‍മല ടൂറിസം സെന്ററിലേക്കുള്ള റോഡ് വികസനം യാഥാര്‍ഥ്യമാക്കുക, കണ്ണൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് ഹൗസ് സ്ഥാപിക്കുക, സാന്ത്വന പരിചരണ രംഗത്തെ വര്‍ഗീയ ഇടപെടല്‍ ചെറുക്കുക തുടങ്ങിയ പ്രമേയങ്ങളും അംഗീകരിച്ചു. 30 പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി എം വി ജയരാജനും ഏരിയാ സെക്രട്ടറി എം രതീഷും ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞു. കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി വി രാജേഷ്, വത്സൻ പനോളി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം സുരേന്ദ്രൻ, പി ഹരീന്ദ്രൻ, പി പുരുഷോത്തമൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എന്‍ വി ചന്ദ്രബാബു, എം വി സരള, കെ വി സക്കീര്‍ ഹുസൈന്‍, സി വി ശശീന്ദ്രൻ എന്നിവര്‍ സംസാരിച്ചു. സി കെ വിനോദ് നന്ദി പറഞ്ഞു. പൊതുസമ്മേളനം തുളച്ചകിണറിലെ സീതാറാം യെച്ചൂരി നഗറിൽ കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ എംഎല്‍എ ഉദ്ഘാടനംചെയ്തു. എം രതീഷ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ്, ജില്ലാ സെക്രട്ടറിയറ്റംഗം പി പുരുഷോത്തമന്‍, ജില്ലാ കമ്മിറ്റിയംഗങ്ങളായ എന്‍ വി ചന്ദ്രബാബു, എം വി സരള, സി വി ശശീന്ദ്രന്‍, ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ ഭാസ്കരന്‍, കെ സി മനോജ്, എം രാജന്‍, പി എം സുരേന്ദ്രന്‍, സംഘാടക സമിതി കണ്‍വീനര്‍ സി രാജീവന്‍ എന്നിവര്‍ സംസാരിച്ചു. നായാട്ടുപാറ വടുവന്‍കുളം റോഡ് കേന്ദ്രീകരിച്ച് റെഡ് വളന്റിയർ മാർച്ചും പ്രകടനവുമുണ്ടായി.
എം രതീഷ് മട്ടന്നൂർ
ഏരിയാ സെക്രട്ടറി
നായാട്ടുപാറ
സിപിഐ എം മട്ടന്നൂർ ഏരിയാ സെക്രട്ടറിയായി എം രതീഷിനെ തെരഞ്ഞെടുത്തു. 21 അംഗ കമ്മിറ്റിയെയും 29 ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. കെ ഭാസ്കരൻ, കെ സി മനോജ്, സി സജീവൻ, സി രജനി, ഇ സജീവൻ, എ കെ ബീന, പി എം സുരേന്ദ്രൻ, പി സുരേഷ് ബാബു, എം രാജൻ, സരീഷ് പൂമരം, മുഹമ്മദ് സിറാജ്, അണിയേരി ചന്ദ്രൻ, കെ എ ഷാജി, കെ ശോഭന, പി എം രാജൻ, എം വിനോദ്, മുരളീധരൻ കൈതേരി, വി പി ഇസ്മയിൽ, എൻ ഷാജിത്, പി പി നൗഫൽ എന്നിവരാണ് ഏരിയാ കമ്മിറ്റിയംഗങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..