18 December Wednesday

കഞ്ചാവുമായി ചെന്നൈ സ്വദേശി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 10, 2020
പാപ്പിനിശേരി 
മുക്കാൽകിലോ കഞ്ചാവുമായി ചെന്നൈ സ്വദേശി അറസ്റ്റിൽ. കോഴിക്കോട് റെയിൽവേ സ്‌റ്റേഷന് സമീപം വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന എസ് മുരുകനാ (49) ണ് പാപ്പിനിശേരി എക്സൈസ് സംഘത്തിന്റെ പിടിയിലായത്. റെയ്ഞ്ച് പ്രിവന്റീവ് ഓഫീസർ കെ സി ഷിബുവും പാർടിയും നടത്തിയ പട്രോളിങ്ങിനിടെ ധർമശാലയിൽനിന്നാണ് ഇയാളെ പിടികൂടിയത്. ഒരാഴ്ചയായി എക്സൈസ് സംഘത്തിന്റെ  നിരീക്ഷണത്തിലായിരുന്നു. ആന്ധ്രയിൽനിന്നാണ് മുരുകൻ കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നത്. കാസർകോട് മുതൽ ഷൊർണൂർവരെ കഞ്ചാവ് വിൽപനക്കാർക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ്.  തളിപ്പറമ്പിലെ ഒരാൾക്ക് കൈമാറാനുള്ള മുക്കാൽ കിലോ കഞ്ചാവുമായി ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം നിൽക്കുന്നതിനിടെയാണ്  ഇയാൾ പിടിയിലായത്‌. പ്രിവന്റീവ് ഓഫീസർ സി അഭിലാഷ്, കെ കെ സാജൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വി നിഷാദ്, എം സി വിനോദ് കുമാർ, സനീബ് കീരി എന്നിവരും സംഘത്തിലുണ്ടായിരുന്നു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top