17 September Tuesday

നവോദയക്കുന്നിലും ചെറുവാഞ്ചേരിയിലും ഖനനം വേണ്ട

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

 

കണ്ണൂർ
നവോദയക്കുന്നിലും ചെറുവാഞ്ചേരി വില്ലേജിലും ഖനനം നിരോധിച്ച്‌ തലശേരി സബ് കലക്ടറുടെ ഉത്തരവ്‌. കസ്തൂരി രംഗൻ കരട് റിപ്പോർട്ടിൽ ചെറുവാഞ്ചേരി വില്ലേജ്  പരിസ്ഥിതി ലോലപ്രദേശമായി പ്രഖ്യാപിച്ചതാണ്.   വില്ലേജിലെ നവോദയക്കുന്നിൽ  ഖനനം തടയുന്നതിന്‌ കെ പി മോഹനൻ എംഎൽഎയുടെ സാന്നിധ്യത്തിൽ നേരത്തെ കലക്ടറേറ്റിൽ യോഗംചേർന്നിരുന്നു.  നവോദയ സ്‌കൂൾ, മഹാത്മാഗാന്ധി കോളേജ്, ശാന്തിഗിരി ആശ്രമം, ബയോ റിസോഴ്സ് കം അഗ്രോ സർവീസ് സെന്റർ തുടങ്ങി നിരവധി സ്ഥാപനങ്ങൾക്ക് അനധികൃത ഖനനം  ഭീഷണിയാണ്‌. 
സ്‌കൂളിലെ വിദ്യാർഥികളും ജീവനക്കാരും ഇതുസംബന്ധിച്ച്‌  കലക്ടർക്ക് പരാതിയുംനൽകിയിരുന്നു. കൂടാതെ  കിൻഫ്ര വ്യവസായ പാർക്കിനായി പ്രദേശത്ത്‌ ഭൂമി ഏറ്റെടുക്കൽ നടപടികളും പുരോഗമിക്കുന്നുണ്ട്‌. അനധികൃത പ്രവർത്തനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ പദ്ധതി പ്രവർത്തനം അവതാളത്തിലാകുമെന്ന്‌ കിൻഫ്ര ഉദ്യേഗസ്ഥരും അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top