23 December Monday

ആഫ്രിക്കൻ പന്നിപ്പനി മൈക്കാട്ടെ ഫാമിന് സമീപത്തുള്ള പന്നികളെ കടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024
ആലക്കോട്
ആഫ്രിക്കൻ പന്നിപ്പനി സ്ഥിതീകരിച്ച നടുവിൽ  മൈക്കാട്ടെ ഫാമിന് സമീപത്തെ കോൺഗ്രസ് നേതാവിന്റെ പന്നികളെ വിൽപ്പനക്കായി കടത്തി. കോൺഗ്രസ് നടുവിൽ മണ്ഡലം സെക്രട്ടറിയും നടുവിൽ സർവീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ പ്രാൻ ബിജുവിന്റെ ഫാമിലെ പൂർണവളർച്ചയെത്തിയ പന്നികളെയാണ്  പഞ്ചായത്തിലെ കനകക്കുന്ന് വാർഡിൽപ്പെട്ട പാത്തിയിലെ ആൾത്താമസമില്ലാത്ത വീടിനോടുചേർന്ന  കൂട്ടിലേക്ക് മാറ്റിയത്. 
കഴിഞ്ഞ ദിവസമാണ് മൈക്കാട്ടെ പി സി ബാബുവിന്റെ ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിതീകരിക്കുകയും ഇവിടെ ഉണ്ടായിരുന്ന മുഴുവൻ പന്നികളെയും മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കൊന്ന് മാനദണ്ഡ പ്രകാരം സംസ്കരിക്കുകയുംചെയ്‌തത്‌.  ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പന്നികളെയും ഉന്മൂലനംചെയ്യണമെന്നാണ് ആ നിർദേശം. ഇതുമൂലം നഷ്ടംവരുന്ന കർഷകർക്ക് അർഹമായ നഷ്ടപരിഹാരവും സംസ്ഥാന സർക്കാർ നൽകുന്നുണ്ട്.  നിയമപ്രകാരം ബിജുവിന്റെ പന്നികളെയുംനശിപ്പിച്ച്‌ സംസ്‌കരിക്കേണ്ടതുണ്ട്‌. എന്നാൽ അധികൃതരുടെ അന്വേഷണത്തിൽ ബിജുവിന്റെ കുടുംബം പന്നികളെ മാറ്റിയതായി മനസ്സിലായി. 
നടുവിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ ഇഷ്ടക്കാരനായ ബിജുവിന്‌ ഈ സൗകര്യങ്ങൾ ചെയ്തുകൊടുത്തത് പഞ്ചായത്ത് അധികൃതരാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജനങ്ങളുടെ ആയുസ്സിനും ആരോഗ്യത്തിനും ഹാനികരമാകുന്ന ഇത്തരത്തിലുള്ള പ്രവൃത്തി നാടിനോടുള്ള വെല്ലുവിളിയാണെന്നും പിന്നിൽ പ്രവർത്തിച്ച മുഴുവനാളുകളെയും നിയമനടപടികൾക്ക് വിധേയമാക്കണമെന്നും  നാട്ടുകാർ ആവശ്യപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top