22 December Sunday

ഫണ്ട് ഏറ്റുവാങ്ങി സംസ്ഥാന സമ്മേളനത്തിന്‌ ഒരുക്കമായി

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2024

 സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്
കൊടക്കാട് കണ്ണാടിപ്പാറയിൽ 20 മുതൽ 22 വരെ നടക്കുന്ന കെഎസ് കെടിയു സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ സജീവം. കർഷക തൊഴിലാളികളുടെ പുതിയ മുന്നേറ്റത്തിന്‌ നാന്ദി കുറിക്കുന്നതാകും സമ്മേളനം. സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംബന്ധിക്കുന്നുണ്ട്‌. 
സമ്മേളന ചെലവിലേക്കുള്ള ഫണ്ട്‌ ജില്ലയിലെ 12 ഏരിയകളിൽ നിന്നും ഏറ്റുവാങ്ങി. 
വിവിധ കേന്ദ്രങ്ങളിൽ സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ, ജില്ലാപ്രസിഡന്റ്‌ വി കെ രാജൻ, സെക്രട്ടറി കെ വി കുഞ്ഞിരാമൻ, കെ പി സതീഷ്ചന്ദ്രൻ, പള്ളിക്കൈ രാധാകൃഷ്‌ണൻ, പി കുഞ്ഞിക്കണ്ണൻ, സി ഭരതൻ, ടി നാരായണൻ, സ്‌കറിയാ എബ്രഹാം, കെ സതീശൻ, എം സി മാധവൻ, പി സുകുമാരൻ, കെ തമ്പാൻ, വി വി സുകുമാരൻ, കാടകം മോഹനൻ, എ ജാസ്‌മിൻ, ടി എ ശകുന്തള, എം വി വാസന്തി, എം വി രാധ എന്നിവർ സംസാരിച്ചു. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top