കണ്ണൂർ
അതിതീവ്രമഴയുടെയും വയനാട് ദുരന്തത്തിന്റെയും പശ്‌ചാത്തലത്തിൽ നിർത്തിയ കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായ യാത്രകൾ പുനരാരംഭിച്ചു.
16, 30 തീയതികളിലാണ് കൊല്ലൂർ യാത്ര. വെള്ളി രാത്രി 8.30ന് കണ്ണൂരിൽനിന്നും പുറപ്പെട്ട് അടുത്തദിവസം പുലർച്ചെ കൊല്ലൂരിൽ എത്തും. ക്ഷേത്രദർശനം കഴിഞ്ഞ് കുടജാദ്രിയിലേക്ക് ജീപ്പ്‌യാത്ര. ഞായർ പുലർച്ചെ 5.30ന് കൊല്ലൂരിൽനിന്നും പുറപ്പെട്ട് ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം, മധൂർ ശിവക്ഷേത്രം, അനന്തപുരം മഹാവിഷ്ണുക്ഷേത്രം എന്നിവ സന്ദർശിച്ചു വൈകിട്ട് ബേക്കൽ കോട്ടയും സന്ദർശിച്ച് രാത്രി 7.30ന് കണ്ണൂരിൽ തിരിച്ചെത്തും. ഒരാൾക്ക് 2850 രൂപയാണ് ചാർജ്.
വാഗമണിലേക്ക് 23ന് വൈകീട്ട് ഏഴിന് കണ്ണൂരിൽനിന്നും പുറപ്പെട്ട് ശനി രാവിലെ വാഗമണിൽ എത്തും. ഞായർ രാവിലെ മൂന്നാറിലെ ചതുരംഗപ്പാറ, ആനയിറങ്ങൽ ഡാം, ലോക്ക് ഹാർട്ട് വ്യൂ പോയിന്റ്, സിഗ്‌നൽ പോയിന്റ്, മാലയ് കള്ളൻ കേവ്, ഗ്യാപ് റോഡ് വ്യൂ പോയിന്റ് എന്നിവ സന്ദർശിച്ച് തിങ്കൾ രാവിലെ കണ്ണൂരിൽ തിരിച്ചെത്തും. ഒരാൾക്ക് 4100 രൂപയാണ് ചാർജ്.
കോഴിക്കോട്ടേക്ക് 18, 25 തീയതികളിൽ പുറപ്പെടുന്ന ഏകദിനയാത്രയിൽ കരിയാത്തുംപാറ, തോണിക്കടവ് ടവർ, ജാനകിക്കാട്, പെരുവണ്ണാമൂഴി ഡാം എന്നിവ സന്ദർശിക്കും. ഒരാൾക്ക് 950 രൂപയാണ് ചാർജ്.
വൈതൽമലയിലേക്ക് 25ന് രാവിലെ 6.30ന് പുറപ്പെട്ട് വൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നിവ സന്ദർശിച്ച് രാത്രി ഒമ്പതിന് കണ്ണൂരിൽ തിരിച്ചെത്തും. ഒരാൾക്ക് 950 രൂപയാണ് ചാർജ്. ബുക്കിങ്ങിന് 80894 63675, 94970 07857.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..