കണ്ണൂർ
സിറ്റി ഗ്യാസ് പദ്ധതി കോർപറേഷനിലെ ഒമ്പത് ഡിവിഷനുകളിലേക്കുകൂടി വ്യാപിപ്പിക്കാൻ നടപടിയാരംഭിച്ചു. ഓണത്തിന് ആദ്യ എട്ട് ഡിവിഷനുകളിലെ എണ്ണായിരത്തോളം വീടുകളിൽ പാചകവാതകമെത്തും. കണക്ഷനുകൾ ഇതിനകം നൽകിക്കഴിഞ്ഞു. മഴ മാറി നിൽക്കുന്നതിനാൽ പൈപ്പിടൽ പ്രവൃത്തിക്കുംവേഗമേറും.
കോർപറേഷനിലെ 14, 15, 16, 17, 18, 22, 23, 25 ഡിവിഷനുകളിലെ 8000 വീടുകളിലാണ് ആദ്യഘട്ടത്തിൽ പാചകവാതകമെത്തിക്കുന്നത്. 90 ശതമാനം പ്രവൃത്തിയും പൂർത്തിയായി. അടുത്ത ഘട്ടത്തിൽ 19, 21, 24, 26, 27, 28, 30, 31 ഡിവിഷനുകളിലെ 11,000 വീടുകളിൽ കണക്ഷൻനൽകും. ഇതിനായി അപേക്ഷ ക്ഷണിച്ചു. ഇതോടൊപ്പം അഞ്ചരക്കണ്ടി, മുണ്ടേരി, കൂടാളി പഞ്ചായത്തുകളിലും നിരവധി വീടുകളിൽ പാചകവാതകമെത്തി. അഞ്ചരക്കണ്ടി 500, മുണ്ടേരി 300, കൂടാളി 1000 എന്നിങ്ങനെയാണ് കണക്ഷൻ നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..