22 December Sunday

ജീവനക്കാർ 
ആഹ്ലാദപ്രകടനം നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ എൻജിഒ യൂണിയന്റെയും കെജിഒഎയുടെയും നേതൃത്വത്തിൽ ജീവനക്കാർ നടത്തിയ ആഹ്ലാദപ്രകടനം

കണ്ണൂർ
സമഗ്രശിക്ഷാ കേരളയിലെ അക്കൗണ്ട്സ് ഓഫീസർ തസ്തികകളിൽ ഇതരവകുപ്പുകളിലെ ജീവനക്കാരെ നിയമിച്ചതിനെതിരെ എൻജിഒ യൂണിയനും കെജിഒഎയും ജൂലൈ എട്ടുമുതൽ  നടത്തിയ പ്രക്ഷോഭത്തിന്റെ ഫലമായി അന്യായ ഡെപ്യൂട്ടേഷൻ നിയമനം റദ്ദാക്കി സർക്കാർ ഉത്തരവിട്ടു. 
ഇതിൽ ആഹ്ലാദം പ്രകടിപ്പിച്ച്‌  ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ എൻജിഒ യൂണിയന്റെയും  കെജിഒഎയുടെയും നേതൃത്വത്തിൽ ജീവനക്കാർ പ്രകടനം നടത്തി. എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌  എസ് ഗോപകുമാർ, കെജിഒഎ ജില്ലാ പ്രസിഡന്റ്‌ കെ ഷാജി,  ടി വി പ്രജീഷ് എന്നിവർ സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top