പയ്യന്നൂർ
ഷേണായി സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂൾ സ്റ്റുഡന്റ്‌സ് പൊലീസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക തപാൽ ദിനത്തിൽ ഹയർസെക്കൻഡറിയിലെ 538 വിദ്യാർഥികൾ കലക്ടർക്ക് കത്തെഴുതി.
സ്കൂൾ പരിസരത്തെ ചെറിയ റോഡുവഴി രാവിലെയും വൈകിട്ടും ലോറി ഗതാഗതം നിയന്ത്രിക്കണമെന്നായിരുന്നു ആവശ്യം. പയ്യന്നൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ എഫ്സിഐ ഗോഡൗണിൽനിന്ന് ധാന്യങ്ങൾ കയറ്റിപ്പോകുന്ന വലിയ ലോറികൾ ടൗണിലേക്കുള്ള തെരു - അമ്പലം റോഡ് ഒഴിവാക്കി സ്കൂൾ പരിസരത്തെ ചെറിയ റോഡുവഴി അമിത വേഗത്തിൽ പോകുന്നത് വലിയ അപകടസാധ്യത ഉണ്ടാക്കുന്നു. ഈ സാഹചര്യത്തിലാണ് കത്തെഴുതിയത്.
കണ്ടങ്കാളി പോസ്റ്റ് ഓഫീസിൽ ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി വി വിനോദ്കുമാർ അധ്യക്ഷനായി. കണ്ടങ്കാളി പോസ്റ്റ് മാസ്റ്റർ പി വി രേഷ്മ, ഒ കെ അനിൽകുമാർ, എം ഇസ്മയിൽ, സി വി രാജു, പ്രസീജ നായർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..