22 December Sunday

കേന്ദ്രവിഹിതം വർധിപ്പിക്കണം സ്കൂൾ പാചകത്തൊഴിലാളികൾ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ (സിഐടിയു) കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ
വേതനത്തിലെ കേന്ദ്രവിഹിതം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ജില്ലാ സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ (സിഐടിയു) കണ്ണൂർ ഹെഡ് പോസ്റ്റോഫീസ് ധർണ നടത്തി. കേന്ദ്ര വിഹിതം സമയബന്ധിതമായി നൽകുക, 250 കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളിയെന്ന അനുപാതം നടപ്പാക്കുക, ജോലിഭാരം കുറയ്‌ക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ എം പ്രകാശിനി അധ്യക്ഷയായി. സി പി ശോഭന, ടി ശശി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ ലീല സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top