22 November Friday

കായിക കുതിപ്പിന് 3 സ്‌റ്റേഡിയങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

നെരുവമ്പ്രം ഗവ. പോളിടെക്നിക് ഹൈസ്‌കൂൾ സ്‌റ്റേഡിയം നിർമാണോദ്ഘാടനം മന്ത്രി വി അബ്‌ദുറഹിമാൻ നിർവഹിക്കുന്നു

കണ്ണൂർ/മാടായി
ജില്ലയിലെ  മൂന്ന്‌ സ്‌റ്റേഡിയങ്ങൾ  ആധുനികവൽക്കരിക്കുന്നു. നെരുവമ്പ്രം ഗവ. ടെക്നിക്കൽ സ്കൂൾ, കുഞ്ഞിമംഗലം, അഴീക്കോട് പഞ്ചായത്തുകളിലെ സ്‌റ്റേഡിയങ്ങളാണ്‌  നവീകരിക്കുന്നത്‌.   ആധുനിക സ്റ്റേഡിയം നിർമാണോദ്‌ഘാടനം  മൂന്നിടത്തും കായികമന്ത്രി വി അബ്ദുറഹിമാൻ  നിർവഹിച്ചു.  നെരുവമ്പ്രത്ത്‌ എം വിജിൻ എംഎൽഎ അധ്യക്ഷനായി. അസി. എൻജിനിയർ കെ എസ് ഷമീർ  റിപ്പോർട്ട് അവതരിപ്പിച്ചു.   പഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ, ചീഫ് ഓപ്പറേറ്റിങ്‌ ഓഫീസർ ഡോ. അജയ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി വിമല,  ജില്ലാപഞ്ചായത്തംഗം സി പി ഷിജു,  കെ എൻ ഗീത, പി കെ വിശ്വനാഥൻ, ഉഷാ പ്രവീൺ, ടി പി സരിത, കെ വി  ഗ്രീഷ്‌മ, സി വി കുഞ്ഞിരാമൻ,  കെ ചന്ദ്രൻ, കെ പി മോഹനൻ,  വി പരാഗൻ,  എ കെ ജയശീലൻ, എം അബ്ദുള്ള, കെ  ദിവ്യ തുടങ്ങിയവർ സംസാരിച്ചു. സർക്കാർ കായികവകുപ്പ് മുഖേന ഒരുകോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്.  സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. 
  കുഞ്ഞിമംഗലത്ത്‌  എം വിജിൻ എംഎൽഎ അധ്യക്ഷനായി.  കെ എസ്  ഷമീർ  റിപ്പോർട്ട് അവതരിപ്പിച്ചു. ചീഫ് ഓപ്പറേറ്റിങ്‌ ഓഫീസർ  അജയ് കുമാർ,  മുണ്ടയാട് ശശീന്ദ്രൻ,  സി പി ഷിജു, കെ പി  റീന, എം  വി ദീബു, കെ സുമയ്യ,  വി ശങ്കരൻ, പി  ലക്ഷ്മണൻ, വി കെ കരുണാകരൻ, ടി പി  മുസ്‌തഫ, വി വി പ്രകാശൻ, പി  ഗോവിന്ദൻ, കെ എം ബാലകൃഷ്‌ണൻ, എ പ്രാർഥന, പി കരുണാകരൻ  എന്നിവർ സംസാരിച്ചു. കുഞ്ഞിമംഗലത്തും അഴീക്കോടും എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപയും  സർക്കാർ കായിക വകുപ്പ് മുഖേന അനുവദിച്ച 50 ലക്ഷവും ഉൾപ്പെടെ ഒരുകോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. 
 അഴീക്കോട് പഞ്ചായത്തിലെ പി വി രവീന്ദ്രൻ സ്മാരക മിനി സ്റ്റേഡിയമാണ്‌ ആധുനികവൽക്കരിക്കുന്നത്‌. ചടങ്ങിൽ കെ വി സുമേഷ് എംഎൽഎ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ സി ജിഷ,  അബ്ദുൾനിസാർ വായിപ്പറമ്പ്,   കെ അജീഷ്,  എ റീന എന്നിവർ സംസാരിച്ചു. ചടങ്ങിൽ അഴീക്കോട്  പഞ്ചായത്തംഗങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1,72,600 രൂപ മന്ത്രിക്ക് കൈമാറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top