22 December Sunday

തലശേരി ഇന്ദിരാഗാന്ധി ആശുപത്രി പരാതിനൽകിയ ഡിസിസി ജനറൽസെക്രട്ടറിക്കെതിരെയും നടപടി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024
തലശേരി
ഇന്ദിരാഗാന്ധി ആശുപത്രിയിലെ ക്രമക്കേടിനെതിരെ സഹകരണ ജോ. രജിസ്‌ട്രാർക്ക്‌ പരാതി നൽകിയ ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. സി ടി സജിത്തിനെതിരെയും നടപടി. നഗരസഭാ മുൻ കൗൺസിലറും ആശുപത്രി ഭരണസമിതിയംഗവുമായ  സജിത്തിനെ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ പാർടി സ്ഥാനങ്ങളിൽനിന്ന്‌ നീക്കി. നടപടി ആവശ്യപ്പെട്ട്‌ ഡിസിസി നേരത്തെ കെപിസിസിക്ക്‌ കത്ത്‌ നൽകിയിരുന്നു. 
ആശുപത്രി ഭരണസമിതിക്കെതിരെ പ്രവർത്തിച്ചു എന്നതാണ്‌ നടപടിക്ക്‌ കാരണമായി പറയുന്നത്‌. ഡിസിസി സെക്രട്ടറിയും ആശുപത്രി മുൻ പ്രസിഡന്റുമായ കെ പി സാജുവിനെതിരെ സഹകരണ ജോ. രജിസ്‌ട്രാർക്ക്‌ സജിത്ത്‌ ഉൾപ്പെടെ നാല്‌ ഡയറക്‌ടർമാർ ചേർന്ന്‌ പരാതി നൽകിയിരുന്നു. ഇവരിൽ ബ്ലോക്ക്‌ ഭാരവാഹികളായ മൂന്നുപേരെ നേരത്തെ പാർടി സ്ഥാനങ്ങളിൽനിന്ന്‌ നീക്കി. ഡയറക്‌ടർ ബോർഡ്‌ സ്ഥാനം രാജിവയ്‌ക്കണമെന്ന്‌ അന്ത്യശാസനം നൽകിയെങ്കിലും സ്ഥാനമൊഴിയാൻ ആരും തയ്യാറായിട്ടില്ല.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top