19 October Saturday

രുചി വൈവിധ്യവുമായി കഫേ കുടുംബശ്രീ പ്രീമിയം റസ്‌റ്റോറന്റ്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

പായത്ത് ആരംഭിച്ച കഫേ കുടുംബശ്രീ പ്രീമിയം റസ്റ്റോറന്റിന് മുന്നിൽ കുടുംബശ്രീ അധികൃതരും ജീവനക്കാരും

കണ്ണൂർ
അറേബ്യൻ, ചൈനീസ്‌ വിഭവങ്ങൾക്കൊപ്പം നാടൻരുചി വൈവിധ്യവുമായി  കഫേ കുടുംബശ്രീ പ്രീമിയം റസ്‌റ്റോറന്റ്‌. തലശേരി–-ബംഗളൂരു അന്തർസംസ്ഥാന പാതക്കരികിൽ പായം പഞ്ചായത്തിലെ കുന്നോത്താണ്‌ കെ പി ഷാജിനിയുടെ  പുത്തൻസംരംഭം.  മൈസൂരു, ബംഗളൂരു, കുടക്‌ ഭാഗങ്ങളിലേക്ക്‌  പോകുന്നവർക്ക്‌ ഇരിട്ടിയുടെ തനത്‌ വിഭവങ്ങളും രുചിച്ച്‌ യാത്ര ആസ്വദിക്കാം. 
പ്രത്യേക പരിശീലനം നൽകിയ 21 ജീവനക്കാരാണ്‌ പ്രീമിയം ഹോട്ടലിന്റെ മുഖം.  ശീതീകരിച്ച റസ്‌റ്റോറന്റും  ബില്ലിങ്ങും തുടങ്ങി ആധുനിക സൗകര്യങ്ങളോടെയുള്ള അടുക്കളയും ഹോട്ടലിന്റെ മുഖമുദ്രയാണ്‌. ഹോട്ടലിന്‌ മുൻവശം  റിസപ്‌ഷനും  സിറ്റിങ് ലോഞ്ചും  ഒരുക്കിയിട്ടുണ്ട്‌. മാഗസിനുകളും ലഭ്യമാക്കിയിട്ടുണ്ട്‌.  കുടുംബശ്രീയുടെ ബ്രാൻഡഡ്‌  ഉൽപ്പന്നങ്ങളും  ലഭിക്കും. വിശാലമായ പാർക്കിങ് സൗകര്യവുമുണ്ട്‌. അന്തർസംസ്ഥാന പാതയിലായതിനാൽ  കൂടുതൽ വിനോദസഞ്ചാരികൾ  ഇവിടെയെത്താറുണ്ട്‌. 
  ഭക്ഷണവിതരണം, പാഴ്സൽ സർവീസ്, കാറ്ററിങ്, ഓൺലൈൻ സേവനങ്ങൾ, ശുചിത്വം, മികച്ച മാലിന്യസംസ്‌കരണ ഉപാധികൾ എന്നിവയിലടക്കം  ആധുനിക സൗകര്യങ്ങളുമായാണ്‌ പ്രീമിയം റസ്‌റ്റോറന്റുകൾ ഒരുങ്ങിയത്‌. 
സംസ്ഥാനത്തെ അഞ്ചാമത്തെ പ്രീമിയം റസ്‌റ്റോറന്റാണിത്‌. കഫേശ്രീ, ജനകീയ ഹോട്ടൽ, കാറ്ററിങ് തുടങ്ങിയ മേഖലയിൽ പ്രവർത്തിക്കുന്ന  കുടുംബശ്രീ സംരംഭങ്ങൾക്ക്‌ മികച്ച മാതൃകകൂടിയായി പ്രീമിയം കഫേ റസ്‌റ്റോറന്റ്‌. 
സൂക്ഷ്‌മസംരംഭങ്ങൾക്ക്‌ മികച്ച വിപണിയും ഇതുവഴി ലഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top