കണ്ണൂർ
പെൻഷൻ പരിഷ്‌കരണ ക്ഷാമാശ്വാസ കുടിശ്ശിക ഒറ്റത്തവണയായി നൽകണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്‌എസ്‌പിയു) നേതൃത്വത്തിൽ ജില്ലയിലെ പെൻഷൻകാർ കലക്ടറേറ്റിന് മുന്നിൽ മാർച്ചും ധർണയും നടത്തി. നൂറുകണക്കിന് പെൻഷൻകാർ അണിചേർന്ന മാർച്ചും ധർണയും യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി വി പ്രസന്ന ഉദ്‌ഘാടനംചെയ്തു. ടി ശിവദാസൻ അധ്യക്ഷനായി. പി വി പത്മനാഭൻ, സി കെ രാഘവൻനമ്പ്യാർ, പി പി ദാമോദരൻ, ടി വി വനജാക്ഷി, വി പി കിരൺ എന്നിവർ സംസാരിച്ചു.
പന്ത്രണ്ടാം പെൻഷൻ പരിഷ്‌കരണ നടപടി ആരംഭിക്കുക, ക്ഷാമാശ്വാസ ഗഡുക്കൾ ഉടൻ അനുവദിക്കുക, 70 കഴിഞ്ഞ പെൻഷൻകാർക്ക് വർധിത പെൻഷൻ അനുവദിക്കുക, മെഡിക്കൽ അലവൻസ് വർധിപ്പിക്കുക, മെസിസിപ്പ് അപാകം പരിഹരിക്കുക, കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള പ്രതികാര നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും മാർച്ചിൽ ഉന്നയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..