19 December Thursday

അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ 20ന്‌ വനിതാകോളേജിൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024
കണ്ണൂർ
ദേശാഭിമാനി - അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ സീസൺ 13ന്റെ കണ്ണൂർ ജില്ലാമത്സരം 20ന്‌  കൃഷ്‌ണമേനോൻ സ്‌മാരക ഗവ. വനിതാകോളേജിൽ നടക്കും.  എഴുത്തുകാരൻ അശോകൻ ചരുവിൽ ഉദ്‌ഘാടനംചെയ്യും. ക്വിസ്‌ ഫെസ്‌റ്റിവലിന്‌ അനുബന്ധമായി ശാസ്‌ത്ര പാർലമെന്റും ഉണ്ടാവും.  ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്ക്‌ ശാസ്‌ത്രപാർലമെന്റിൽ പങ്കെടുക്കാം. സമകാലിക ശാസ്‌ത്രവിഷയങ്ങൾ പ്രമേയമായുള്ള പാർലമെന്റിൽ പ്രമുഖ ശാസ്‌ത്രകാരന്മാർ അതിഥിയായെത്തും.  www.aksharamuttam.deshabhimani.com എന്ന വെബ്‌സൈറ്റിൽ രജിസ്‌റ്റർ ചെയ്യുന്ന ആദ്യത്തെ നൂറൂപേർക്ക്‌ ശാസ്‌ത്രപാർലമെന്റിൽ പങ്കെടുക്കാം.
 എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലാണ്  ക്വിസ്‌ മത്സരം. ഉപജില്ലയിലെ ഒന്ന്‌, രണ്ട്‌ സ്ഥാനക്കാരാണ്‌  ജില്ലാ മത്സരത്തിനെത്തുക.  രാവിലെ 8.30ന്‌ രജിസ്‌ട്രേഷൻ ആരംഭിക്കും. 9.30ന്‌ ഉദ്‌ഘാടന സമ്മേളനം. പത്തിന്‌  ടാലന്റ്‌ ഫെസ്‌റ്റ്‌ ആരംഭിക്കും.  ഓരോ വിഭാഗത്തിലേയും ഒന്നും രണ്ടും സ്ഥാനക്കാർക്ക്‌ യഥാക്രമം പതിനായിരം, അയ്യായിരം രൂപവീതം സമ്മാനത്തുകയും മൊമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. ഹൈം ഗൂഗിൾ ടിവി യാണ് മുഖ്യ പ്രായോജകർ,  വൈറ്റ്‌ മാർട്ട്‌, വെൻകോബ്‌, ഓക്സിജൻ ഡിജിറ്റൽ ഷോപ്പി, കേരള ബാങ്ക്‌, സിയാൽ, സൂര്യ ഗോൾഡ്‌ ലോൺ, ജോസ്‌കോ ജ്വല്ലേഴ്‌സ്‌, ഇമേജ്‌ മൊബൈൽസ് ആൻഡ്‌ കംപ്യൂട്ടേഴ്‌സ്‌, വള്ളുവനാട്‌ ഈസി  മണി, ഗ്ലോബൽ അക്കാദമി എന്നീ സ്ഥാപനങ്ങളാണ്‌  പ്രായോജകർ.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top