29 December Sunday

ബി സാജുവിന്‌ 
ചീഫ്‌ മിനിസ്‌റ്റേഴ്‌സ്‌ ട്രാൻസ്‌പോർട്ട്‌ മെഡൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024
കണ്ണൂർ 
എൻഫോഴ്‌സ്‌മെന്റ്‌ ആർടിഒ ബി സാജുവിന്‌ ചീഫ്‌ മിനിസ്‌റ്റേഴ്‌സ്‌ ട്രാൻസ്‌പോർട്ട്‌ മെഡൽ. മോട്ടോർ വാഹന വകുപ്പിലെ ആധുനികവൽക്കരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കാണ്‌ അംഗീകാരം. ഡ്രൈവിങ് ലൈസൻസിനുള്ള സാരഥി ഓൺലൈൻ  ഒരുക്കുന്നതിന്റെ  സംസ്ഥാന കോ–- ഓഡിനേറ്ററായിരുന്നു.  അപകടത്തിൽപ്പെടുന്നവരെ രക്ഷപ്പെടുത്തുന്നതിനും സഹായിക്കുന്നതിനും കണ്ണൂർ ട്രോമാ കെയർ സൊസൈറ്റി രൂപീകരിക്കുന്നതിനും നേതൃത്വം നൽകി. അഞ്ച്‌ ഗുഡ് സർവീസ് എൻട്രി ലഭിച്ചിട്ടുണ്ട്‌. കോതമംഗലം സ്വദേശിയാണ്‌. ഭാര്യ: അമ്പിളി (ചിത്രകാരി). മക്കൾ: കെവിൻ, അലൻ

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top