31 October Thursday

ധർമടം, തളിപ്പറമ്പ്‌ മണ്ഡലങ്ങളിലെ 
നോളജ് സെന്ററുകൾ പ്രവർത്തനക്ഷമമാക്കും

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

 

കണ്ണൂർ
ധർമടം, തളിപ്പറമ്പ് നിയോജക മണ്ഡലങ്ങളിൽ സ്ഥാപിച്ച 11 വില്ലേജ് നോളജ് സെന്റർ  കെട്ടിടങ്ങൾ പ്രവർത്തനക്ഷമമാക്കും. കലക്ടർ അരുൺ കെ വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.  ധർമടം, പിണറായി, വേങ്ങാട്, അഞ്ചരക്കണ്ടി, കടമ്പൂർ, മുഴുപ്പിലങ്ങാട്,  കുറുമാത്തൂർ, ചപ്പാരപ്പടവ്, മയ്യിൽ, കുറ്റ്യാട്ടൂർ, പരിയാരം പഞ്ചായത്തുകളിലുമാണ് വില്ലേജ് നോളജ് സെന്റർ സ്ഥാപിച്ചത്.
ഓരോ സെന്ററും ഓരോ വിഷയ മേഖലയുടെ പ്രധാന കേന്ദ്രമായി പ്രവർത്തിക്കും.  ജില്ലയെ സംബന്ധിച്ച് സമഗ്ര വിവരങ്ങളും  ലഭ്യമാക്കും. വിവിധ വകുപ്പുകളുമായും  മിഷനുകളുമായും ഏകോപിപ്പിച്ചായിരിക്കും  പ്രവർത്തനം.  ഒരേസമയം വകുപ്പുകൾക്കും പൊതുജനങ്ങൾക്കും സേവനം ലഭ്യമാക്കും.  11 തദ്ദേശ സ്ഥാപനങ്ങളിലെയും ഭരണസമിതി യോഗം ചേർന്ന് സെന്ററിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച രൂപരേഖ തയ്യാറാക്കി 10 ദിവസത്തിനകം കലക്ടർക്ക്‌ നൽകണം. 
കൃഷി അധിഷ്ഠിത വിജ്ഞാന വ്യാപന കേന്ദ്രങ്ങളായാണ്‌  വില്ലേജ് നോളജ് സെന്ററുകൾ വിഭാവനം ചെയ്തിട്ടുള്ളത്. ഐടി സാങ്കേതികവിദ്യയുടെ സഹായത്തോടെ തദ്ദേശഭരണ സ്ഥാപനങ്ങൾക്കും കൃഷി ഉൾപ്പെടെ  ഉൽപ്പാദന മേഖലയിൽ ഏർപ്പെടുന്ന പൊതുജനങ്ങൾക്കും വിജ്ഞാന വ്യാപനം ലക്ഷ്യമിട്ടാണ് പദ്ധതി രൂപീകരിച്ചത്. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് 5.61 കോടി രൂപ ചെലവിലാണ് സെന്ററുകൾ സ്ഥാപിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top