26 December Thursday

പൂച്ചയെ അജ്ഞാതജീവി 
കടിച്ചുകൊന്നു

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024

പ്രാപ്പൊയിലിൽ അജ്ഞാതജീവി കടിച്ചുകൊന്ന പൂച്ചയുടെ ശരീരാവശിഷ്ടങ്ങൾ

പ്രാപ്പൊയിൽ 
പ്രാപ്പൊയിലിൽ അജ്ഞാതജീവി പൂച്ചയെ കടിച്ച് കൊന്നുതിന്നു. പ്രാപ്പൊയിൽ - കുളത്തുവായ റോഡിലാണ് സംഭവം. ഞായറാഴ്ച രാത്രി വഴിയാത്രക്കാരായ യുവാക്കളാണ് റോഡിൽ തലയും കാലും ഉൾപ്പെടെയുള്ള ശരീര അവശിഷ്ടങ്ങളോടെ പൂച്ചയെ കണ്ടത്. പട്ടിയോ കുറുനരിയോ ഭക്ഷിച്ചതോ ഉപേക്ഷിച്ചതോ ആകാമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. 
   അതിനിടെ പുളിങ്ങോത്ത് പുലിയെന്ന് കരുതുന്ന ജീവിയുടെ ചിത്രം സിസിടിവിയിൽ പതിഞ്ഞിരുന്നു. എന്നാലിത് പൂച്ചയുടെ ദൃശ്യങ്ങളാണെന്നും വനംവകുപ്പ് പറഞ്ഞു. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top