23 December Monday

പൊതുപ്രവർത്തകനെതിരെ കൈയേറ്റം; എഎസ്ഐയെ സ്ഥലംമാറ്റി

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024
ഉളിക്കൽ
സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകനെ കൈയേറ്റം ചെയ്ത എഎസ്ഐയെ സ്ഥലം മാറ്റി. ഉളിക്കൽ ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ്‌ സെക്രട്ടറിയുമായ എ വി അനീഷിനെ കൈയേറ്റം ചെയ്ത ഉളിക്കൽ എഎസ്ഐ ജോഷിയെ പെരിങ്ങോത്തേക്കാണ് മാറ്റിയത്. 
സ്റ്റേഷനിൽ സുഹൃത്തിന്റെ കേസ് വിവരം തിരക്കാനെത്തിയ അനീഷിന്റെ കഴുത്തിന് കുത്തിപ്പിടിച്ച് കൈയേറ്റം ചെയ്ത ജോഷിയുടെ അതിക്രമത്തിനെതിരെ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് സിപിഐ എം ഉളിക്കൽ ലോക്കൽ കമ്മിറ്റിയും ഡിവൈഎഫ്ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയും മുഖ്യമന്ത്രി, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയിരുന്നു. സുഹൃത്ത് എ ആർ അജോയ്ക്കൊപ്പം വെള്ളി പകൽ രണ്ടരയോടെ സ്റ്റേഷനിലെത്തിയപ്പോഴാണ് എഎസ്ഐ ജോഷിയുടെ അതിക്രമം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top