22 December Sunday

ജില്ലയിൽ രണ്ടേകാൽ ലക്ഷം 
കുട്ടികളെ ബാലസംഘം അംഗങ്ങളാക്കും

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024

ബാലസംഘം ജില്ലാ മെമ്പർഷിപ്പ് ക്യാമ്പയിൻ മാതമംഗലത്ത് സിനിമാതാരം ശ്രീപദിന് നൽകി സംസ്ഥാന കോ ഓഡിനേറ്റർ വിഷ്ണു ജയരാജൻ നിർവഹിക്കുന്നു

മാതമംഗലം
ബാലസംഘം മെമ്പർഷിപ്പ് പ്രവർത്തനത്തിന് ജില്ലയിൽ ആവേശത്തുടക്കം. ‘ഇന്ത്യയുടെ ഒരുമയ്ക്കായ് നിറവാർന്ന ബാല്യങ്ങൾ’ എന്ന മുദ്രാവാക്യമുയർത്തിയാണ് സംസ്ഥാനത്ത് ഇത്തവണ മെമ്പർഷിപ്പ് പ്രവർത്തനം. ജില്ലാ ഉദ്ഘാടനം മാതമംഗലത്ത്  മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാര ജേതാവ് ശ്രീപദിന് നൽകി സംസ്ഥാന കോ- ഓഡിനേറ്റർ വിഷ്ണു ജയൻ നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ അമൽ പ്രേം അധ്യക്ഷനായി. ബാലസംഘം ജില്ലാ ജോയിന്റ്‌ കൺവീനർ ടി സതീഷ്‌കുമാർ, ജില്ലാ കമ്മിറ്റിയംഗം കെ പി കമലാക്ഷൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം പി ഗോകുൽ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ദയ ഗോവിന്ദ് നന്ദിയുംപറഞ്ഞു. ജില്ലയിൽ ഇത്തവണ രണ്ടേകാൽ ലക്ഷം കുട്ടികളെ ബാലസംഘം അംഗങ്ങളാക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top