17 December Tuesday
കൈത്താങ്ങായി കൂടെയുണ്ട്‌

ജീവിതപ്രശ്‌നങ്ങൾക്ക്‌ 
അതിവേഗം പരിഹാരം: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 11, 2024

തലശേരി താലൂക്ക്തല അദാലത്തിൽ വി വി ഓമനയുടെ പരാതി മന്ത്രി ഒ ആർ കേളു കേൾക്കുന്നു

തലശേരി
ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങൾക്ക്‌ അദാലത്തിലൂടെ അതിവേഗം പരിഹാരം കാണുകയാണ് എൽഡിഎഫ്‌ സർക്കാരെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. തലശേരി താലൂക്ക് അദാലത്ത്  ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.  മന്ത്രി ഒ ആർ കേളു മുഖ്യാതിഥിയായി. അന്ത്യോദയ അന്നയോജന (എഎവൈ), പിഎച്ച്എച്ച് മുൻഗണന റേഷൻ കാർഡുകൾ അനുവദിച്ച 19 പേർക്ക് അദാലത്തിൽ കാർഡുകൾ വിതരണംചെയ്തു. മുൻഗണനാ റേഷൻകാർഡ് വിതരണത്തിന്റെ ഉദ്ഘാടനം ലീല കാവുംഭാഗത്തിന് എഎവൈ റേഷൻ കാർഡ് നൽകി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. 
കെ പി മോഹനൻ എംഎൽഎ അധ്യക്ഷനായി. എഡിഎം സി പത്മചന്ദ്ര കുറുപ്പ്, നഗരസഭാ ചെയർമാൻ കെ എം ജമുനാറാണി, സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, സി രാജീവൻ, എം കെ സെയ്തു, കെ വി മിനി, എന്നിവർ പങ്കെടുത്തു.
 തളിപ്പറമ്പ് താലൂക്ക് അദാലത്ത്  വ്യാഴം രാവിലെ 10 മുതൽ തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷൻ വളപ്പിലും പയ്യന്നൂർ താലൂക്ക് അദാലത്ത് വെള്ളി രാവിലെ 10 മുതൽ പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയത്തിലും നടക്കും. 16ന്‌ രാവിലെ 10 മുതൽ ഇരിട്ടി തന്തോട് സെന്റ്‌റ് ജോസഫ് ചർച്ച് ഹാളിലാണ് ഇരിട്ടി താലൂക്ക് അദാലത്ത്.
19 പേർക്ക് മുൻഗണനാ റേഷൻ കാർഡ്
തലശേരി
തലശേരി താലൂക്ക് അദാലത്തിൽ 19 പേർക്ക് മുൻഗണനാ റേഷൻ കാർഡ് വിതരണംചെയ്തു. 12 പേർക്ക് അന്ത്യോദയ അന്നയോജന (എഎവൈ) മഞ്ഞ റേഷൻ കാർഡും ഏഴുപേർക്ക് പിഎച്ച്എച്ച് പിങ്ക് റേഷൻ കാർഡുമാണ് നൽകിയത്. 
മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, ഒ ആർ കേളു, കെ പി മോഹനൻ എംഎൽഎ എന്നിവർ കാവുംഭാഗത്തെ ലീല, മേലൂരിലെ പത്മിനി, കുണ്ടുചിറയിലെ ജയലക്ഷ്മി, മാടപ്പീടികയിലെ ലീല, കീഴത്തൂരിലെ സലീന, പാറാലിലെ കാർത്യയനി, പൊയിലൂരിലെ അശ്വതി, ചെറുവാഞ്ചേരിയിലെ പ്രമിഷ, കണ്ണവത്തെ സുഹാസിനി, കണ്ണവത്തെ മിനി, കൂടാളിയിലെ മാതു, കതിരൂരിലെ ശ്രീന  എന്നിവർക്ക്‌ എഎവൈ റേഷൻ കാർഡുകൾ നൽകി.
കോട്ടയത്തെ ഷബീന, കല്ലിക്കണ്ടിയിലെ ശാലിനി, എരുവട്ടിയിലെ പുഷ്‌പവല്ലി, എരഞ്ഞോളിയിലെ കനക, കുന്നോത്തുപറമ്പിലെ അജിത, ചിറ്റാരിപ്പറമ്പിലെ ഷാനി, പാട്യത്തെ ശാന്ത എന്നിവർക്ക്‌ ചികിത്സാ ആവശ്യങ്ങൾക്കായി പിഎച്ച്‌എസ്‌ മുൻഗണനാ റേഷൻ കാർഡും നൽകി.
കെട്ടിടനമ്പർ ഉടൻ
തലശേരി
ടി കെ ഗംഗാധരനും വി വി വേണുഗോപാലിനും രണ്ടാഴ്‌ചക്കുള്ളിൽ കെട്ടിടനമ്പർ ലഭിക്കും. ചെറുപറമ്പ് തൂവക്കുന്നിലെ  ടി കെ ഗംഗാധരന്  മന്ത്രി ഒ ആർ കേളുവിന്റെ ഇടപെടലിലാണ്‌ കെട്ടിടനമ്പർ ലഭിച്ചത്‌.  നിലവിലെ കെട്ടിടത്തിനുമുകളിൽ നിർമിച്ച കെട്ടിടമുറിക്ക് പെർമിറ്റ് ലഭിക്കാത്തതിന് ഹാജരാക്കിയ രേഖകളിലെ ന്യൂനതകൾ പരിഹരിച്ച് അപേക്ഷ സമർപ്പിക്കാൻ മന്ത്രി പരാതിക്കാരനോട് നിർദേശിച്ചു.
കൂടാളി  പഞ്ചായത്തിലെ പട്ടാനൂരിലെ വി വി വേണുഗോപാലന് കെട്ടിട നമ്പർ അനുവദിക്കാൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർദേശംനൽകി. ഇദ്ദേഹത്തിന് കെട്ടിട നമ്പർ നൽകുന്നത് സംബന്ധിച്ച് കോടതി ഉത്തരവ് നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടി, ആവശ്യമായ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് മന്ത്രി നിർദേശംനൽകി.
2020 നവംബർ മുതൽ താമസിക്കുന്ന  വീടിന് കെട്ടിടനമ്പർ കിട്ടിയിട്ടില്ലെന്നായിരുന്നു പരാതി. വീടിന്റെ പെർമിറ്റ് റഗുലേറ്റ് ചെയ്യാൻ 2024 ഫെബ്രുവരി 26ന്  ഫീസടച്ചു. ഒമ്പതുമാസം കഴിഞ്ഞിട്ടും നടപടി ഇല്ലാത്തതിനാലാണ് അദാലത്തിനെ സമീപിച്ചതെന്നും പരാതിക്കാരൻ അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top