22 November Friday

പറശ്ശിനിക്കടവ് ---– മാട്ടൂൽ ബോട്ട് 
സർവീസ് പുനരാരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

മാട്ടൂൽ–-- പറശ്ശിനിക്കടവ് സർവീസ് നടത്തുന്ന ജലഗതാഗതവകുപ്പിന്റെ ബോട്ട്

മാട്ടൂൽ 
പറശ്ശിനിക്കടവ്–--വളപട്ടണം- അഴീക്കൽ- മാട്ടൂൽ ബോട്ട് സർവീസ് പുനരാരംഭിച്ചു. പറശ്ശിനിക്കടവിൽ വിനോദ ബോട്ട് സർവീസുകളും സജീവമായി. ഉല്ലാസയാത്രക്ക് നൂറുകണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്. വെള്ളപ്പൊക്കവും കുത്തൊഴുക്കുമുണ്ടായതിനെതുടർന്നാണ് നിർത്തിവച്ചത്. സ്വകാര്യ ബോട്ടുകളും ഹൗസ് ബോട്ടുകളും സജീവമായി. 
    സ്കൂൾ–--കോളേജ് വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ പഠനയാത്ര നടത്താനുള്ള സൗകര്യം സർക്കാർ ബോട്ടിൽ ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 6.30 മുതൽ 9.30 വരെയും വൈകിട്ട് നാല് മുതൽ 7.30 വരെയും അരമണിക്കൂർ ഇടവേളകളിൽ ജലഗതാഗത വകുപ്പ്‌ അവസരമൊരുക്കിയിട്ടുണ്ട്‌. പറശ്ശിനി–-മാട്ടൂൽ യാത്ര 9.30ന് പറശ്ശിനിക്കടവിൽ തുടങ്ങും. 10.15ന് വളപട്ടണംവഴി അഴീക്കൽകടവിലൂടെ മാട്ടൂലെത്തും. 11.45ന് മാട്ടൂൽ സൗത്ത് ബോട്ട് ജെട്ടിയിൽനിന്ന് തിരിക്കും. പകൽ രണ്ടിന് പറശ്ശിനിയിൽനിന്ന് വളപട്ടണത്തേക്കാണ് യാത്ര. മൂന്നിന് പറശ്ശിനിയിലേക്ക് മടക്കയാത്ര. പറശ്ശിനിയിൽനിന്ന് മാട്ടൂലിലേക്ക് 60 രൂപയും വളപട്ടണത്തേക്ക് നാൽപ്പതുമാണ്‌ ചാർജ്. 
     അരമണിക്കൂറിന്‌ അപ്പർ ഡക്കർ ബോട്ടിൽ മുകൾതട്ടിൽ 50 രൂപയും ഉൾഭാഗത്ത് നാൽപ്പതുമാണ്‌ ചാർജ്‌. സർക്കാരിന്റെ  കൺട്രോളിങ് ഓഫീസും ഇൻഫർമേഷൻ സെന്ററും പറശ്ശിനി ബോട്ടുജെട്ടിയിൽ  പ്രവർത്തിക്കുന്നു. ഫോൺ. 94000 50340, 99478 19012.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top