20 September Friday

ദേശാഭിമാനി അക്ഷരമുറ്റം 
ടാലന്റ്‌ ഫെസ്‌റ്റ്‌: 
സ്‌കൂൾതല മത്സരം 14ന്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024
കണ്ണൂർ
അറിവിന്റെ ഉത്സവമായ ‘ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ സീസൺ 13’ സ്‌കൂൾതല മത്സരങ്ങൾ 14ന്‌. സ്‌കൂൾതല മത്സരങ്ങളുടെ  ജില്ലാതല ഉദ്‌ഘാടനം പകൽ 1.30ന്‌ ചെക്കിക്കുളം രാധാകൃഷ്‌ണാ എയുപി സ്‌കൂളിൽ നടൻ പി പി കുഞ്ഞികൃഷ്‌ണൻ നിർവഹിക്കും. 
സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും പകൽ രണ്ടിന്‌ ഒരേ ചോദ്യപേപ്പർ മുഖേനയാണ്‌  ക്വിസ്‌ മത്സരം. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറിയിൽ   വിജയിക്കുന്ന ഓരോ വിഭാഗത്തിലെയും രണ്ടുപേർക്ക്‌  28ന്‌ നടക്കുന്ന  ഉപജില്ലാതല മത്സരത്തിൽ പങ്കെടുക്കാം. 
 ജില്ലാതല മത്സരം ഒക്ടോബർ 19നും സംസ്ഥാനതലമത്സരം  നവംബർ 23നും നടക്കും. ഉപജില്ലയിൽ എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ഒന്നാമതെത്തുന്ന  സ്‌കൂളുകൾക്ക്‌  പ്രത്യേക പുരസ്‌കാരം നൽകും.  സംസ്ഥാനതല മത്സരത്തിൽ ജില്ലയിൽനിന്ന്‌ വിജയിക്കുന്ന രണ്ടുപേർ വ്യക്തിഗതമായിട്ടാണ്‌  മത്സരിക്കേണ്ടത്‌. സാഹിത്യ രചനാ മത്സരങ്ങൾക്കു പകരം ഇക്കുറി ജില്ലകളിൽ ശാസ്‌ത്ര പാർലമെന്റുകൾ  സംഘടിപ്പിക്കും. 
 മത്സരത്തിൽ പങ്കെടുക്കാൻ  തിങ്കളാഴ്‌ചകൂടി രജിസ്‌ട്രേഷൻ നടത്താം. രജിസ്റ്റർ ചെയ്യുവാനുള്ള ലിങ്ക്  login link https://aksharamuttam.deshabhimani.com/

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top