പെരളശേരി
ലഹരിസംഘങ്ങൾക്കെതിരെ പ്രതികരിച്ചതിന് രണ്ടുവർഷം മുമ്പ് തലശേരിയിൽ ലഹരിമാഫിയ കൊലക്കത്തിക്കിരയാക്കിയ ഖാലിദിന്റെ കുടുംബത്തിന് കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ പെരളശേരി ചിരത്തുംകണ്ടിയിൽ നിർമിച്ചുനൽകുന്ന വീടിന്റെ താക്കോൽ കൈമാറി. കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റും മുൻ വൈദ്യുതി മന്ത്രിയുമായ എ കെ ബാലൻ താക്കോൽ കൈമാറി. കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ അധ്യക്ഷനായി. സി കെ രമേശൻ, എം കെ മുരളി, പി രഘു, എ വി ഷീബ, കെ പി ബാലഗോപാലൻ, കെ വി സീന, എൻ ബി സന്തോഷ്, പി ഷിനോജ്, കെ ശ്രീജിന, അരുൺ ബോസ്, ടി സി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..