18 October Friday

മലബാർ ക്യാൻസർ സെന്റർ: രണ്ടാംഘട്ട 
വികസനം ത്വരിതപ്പെടുത്താൻ ആറംഗ സമിതി

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024
തലശേരി
മലബാർ ക്യാൻസർ സെന്ററിന്റെ  രണ്ടാംഘട്ട വികസന പ്രവർത്തനം ത്വരിതപ്പെടുത്താൻ ആറംഗ സമിതിയെ നിയോഗിച്ചു.  കിഫ്ബി സഹായത്തോടെ നിർമിക്കുന്ന 14 നില ബ്ലോക്കിന്റെ നിർമാണം ത്വരിതപ്പെടുത്താനാണ്‌ എംസിസി  ഡയറക്ടർ ഡോ. ബി സതീഷ്, സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അർജുൻ എസ് കുമാർ, കിഫ്ബി സീനിയർ ജനറൽ മാനേജർ പി എ ഷൈല, ടെക്നിക്കൽ കമ്മിറ്റി ഹെഡ്  കെ  ശ്രീകണ്ഠൻ നായർ,  വാപ്കോസ് റീജണൽ മാനേജർ ദീപങ്ക് അഗർവാൾ, മലാനി കൺസ്ട്രക്ഷൻ കമ്പനി പ്രതിനിധി രാമകൃഷ്ണൻ ഗോവിന്ദൻ നായർ എന്നിവരുൾപ്പെട്ട ആറംഗ സമിതിയെ നിയോഗിച്ചത്‌.  സ്പീക്കർ എ എൻ ഷംസീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്‌ തീരുമാനം. 
നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നതിൽ നിർവഹണ ഏജൻസിയായ വാപ്കോസിനും  കരാർ ഏറ്റെടുത്ത മലാനി കൺസ്ട്രക്ഷനും തുല്യ ഉത്തരവാദിത്വമുണ്ടെന്ന് യോഗം വിലയിരുത്തി. കിഫ്ബി ഇൻസ്‌പെക്ഷൻ വിഭാഗത്തിന്റെ നിർദേശം പുനപരിശോധിക്കണമെന്ന് 15ന് സിഇഒയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഉന്നയിക്കും.  ഐഐടി വെറ്റിങ്‌ ആവശ്യമുള്ള പക്ഷം അത് വേഗത്തിലാക്കാൻ നടപടിയെടുക്കാമെന്നും കിഫ്ബി പ്രതിനിധി അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top