കണ്ണൂർ
അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായുള്ള ഉണർവ്- 2024 ഭിന്നശേഷി കായികമേള ഡിഎസ്‌സി സെന്റർ മൈതാനിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി ഉദ്ഘാടനംചെയ്തു. എഡിഎം സി പത്മചന്ദ്രക്കുറുപ്പ് അധ്യക്ഷനായി. ഡിഎസ്‌സി കമാൻഡന്റ് കേണൽ പരംവീർ സിങ് നാഗ്ര പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ വി കെ സുരേഷ് ബാബു, സബ് ജഡ്ജ് പി മഞ്ജു, ലഫ്. കേണൽ കെ അരുൺകുമാർ, ഭിന്നശേഷി ക്ഷേമ കോർപറേഷൻ ഡയറക്ടർ ഒ വിജയൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ പി ബിജു, സംസ്ഥാന ഭിന്നശേഷി ഉപദേശക സമിതി അംഗം ജയകുമാർ, സംസ്ഥാന ടിജി ജസ്റ്റിസ് ബോർഡ് അംഗം പി എം സാജിദ്, പി കെ നാസർ, പി കെ സിറാജ്, അംഗം ശോഭന മധു, പി വി ഭാസ്‌കരൻ, പി മുരളീധരൻ, പി ഷാജി, മുരളീധരൻ എന്നിവർ സംസാരിച്ചു. സ്പെഷ്യൽ സ്‌കൂൾ, ബഡ്സ് സ്‌കൂൾ, ഭിന്നശേഷി സംഘടനാ അംഗങ്ങൾ എന്നിവർ മാർച്ച് പാസ്റ്റിൽ അണിനിരന്നു. അറുനൂറിലധികം മത്സരാർഥികൾ പങ്കെടുത്തു. സമാപന സമ്മേളനവും സമ്മാനദാനവും ഡിഎസ്‌സി സെന്റർ ഡെപ്യൂട്ടി കമാൻഡന്റ് ലെഫ് കേണൽ എം അരുൺകുമാർ ഉദ്ഘാടനംചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ കെ പവിത്രൻ അധ്യക്ഷനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..