19 December Thursday

കെഎസ്‌എസ്‌പിയു സാന്ത്വനവീട്‌ നാളെ കൈമാറും

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

കെഎസ്‌എസ്‌പിയു ജില്ലാ കമ്മിറ്റി പരിയാരം ചിതപ്പിലെപൊയിലിലെ വലിയവീട്ടിൽ പാറുവിന് നിർമിച്ച വീട്‌

തളിപ്പറമ്പ്‌
കേരള സ്‌റ്റേറ്റ്‌ സർവീസ്‌ പെൻഷനേഴ്‌സ്‌ യൂണിയൻ (കെഎസ്‌എസ്‌പിയു) ജില്ലാ കമ്മിറ്റി പരിയാരം  ചിതപ്പിലെപൊയിലിൽ നിർമിച്ച സാന്ത്വന വീടിന്റെ താക്കോൽ ശനിയാഴ്‌ച നൽകും. തളിപ്പറമ്പിൽ നടന്ന 32ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ്‌ ജില്ലാ കമ്മിറ്റി  നിർധന കുടുംബത്തിന്‌ വീട്‌ നിർമിച്ച്‌ നൽകാൻ തീരുമാനിച്ചത്‌.  പരിയാരം പഞ്ചായത്തിൽ ചിതപ്പിലെപൊയിലെ നിർധന കുടുംബമായ വലിയവീട്ടിൽ പാറുവിനാണ്‌ ഏഴ്‌ ലക്ഷം രൂപ ചെലവിൽ വീട്‌ നിർമിച്ചത്‌. നാല്‌ മാസംകൊണ്ടാണ്‌  നിർമാണം പൂർത്തിയാക്കിയത്‌. രാവിലെ പത്തിന്‌ സംസ്ഥാന ജനറൽ സെക്രട്ടറി ആർ രഘുനാഥൻ നായർ വീടിന്റെ താക്കോൽ പാറുവിന്‌ നൽകും. ഗൃഹോപകരണങ്ങൾ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി എം കൃഷ്‌ണൻ കൈമാറും. കരാറുകാരൻ വി പി സത്യന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി ഷീബ ഉപഹാരം നൽകും.
വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കെ കരുണാകരൻ, ഇ മുകുന്ദൻ,  ജില്ലാ പ്രസിഡന്റ്‌ ടി ശിവദാസൻ, പി പി ദാമോദരൻ, പി കുഞ്ഞിക്കണ്ണൻ, കെ പുഷ്‌പജൻ എന്നിവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top