24 November Sunday

കടലിൽ നിർത്തിയിട്ട 
വള്ളത്തിന് തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

പുതിയങ്ങാടിയിൽ കടലിൽ നിർത്തിയിട്ട ദുൽഹജ്ജ് ഫൈബർ വള്ളത്തിന് തീപിടിച്ചപ്പോൾ

പഴയങ്ങാടി

പുതിയങ്ങാടിയിൽ കടലിൽ നിർത്തിയിട്ട ദുൽഹജ്ജ്  എന്ന ഫൈബർ വള്ളത്തിന് തീപിടിച്ചു. ചൊവ്വ പുലർച്ചെ നാലോടെയാണ് സംഭവം. 40 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ്  പ്രാഥമിക നിഗമനം. വലയും എൻജിനും വള്ളവും  മറ്റ് മത്സ്യബന്ധന ഉപകരണങ്ങളുമാണ്  കത്തിനശിച്ചത്.  
വള്ളത്തിലെ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചത് തീപിടിത്തത്തിന്റെ  വ്യാപ്തി വർധിപ്പിച്ചു. പൂർണമായും കത്തിയ വള്ളം കടലിൽ മുങ്ങി. ഇതിന് സമീപത്തായി നിർത്തിയിട്ട മറ്റു വള്ളങ്ങളിലേക്ക് തീ പടരാതിരുന്നത്  ആശ്വാസമായി. ശിഹാബ്, സമീർ, മിൻഹാജ്,  റിയാസ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് വള്ളം. തീപിടിത്തത്തെ തുടർന്ന് ചൊവ്വ  രാവിലെ മുതൽ ഉച്ചവരെ പുതിയങ്ങാടിയിൽ മത്സ്യത്തൊഴിലാളികൾ  ഹർത്താലാചരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top