22 November Friday

അതിർത്തികൾ താണ്ടിയെത്തി;
കടൽക്കാടകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

മാട്ടൂൽ പുലിമുട്ടിന് സമീപം കടൽത്തീരത്ത് കണ്ടെത്തിയ കടൽകാടകൾ. ഫ്രീലാന്റ്‌ ഫോട്ടോഗ്രാഫർ കണ്ണപുരത്തെ സി വി സത്യാനന്ദൻ പകർത്തിയ ദൃശ്യം

മാട്ടൂൽ 
രാജ്യങ്ങളുടെയും ദേശങ്ങളുടെയും അതിർത്തികൾ  താണ്ടിയ കടൽക്കാടക്കൂട്ടം മാട്ടൂലിലുമെത്തി. ലോക പക്ഷി ദിനത്തിൽ  പുലിമുട്ടിനടുത്താണ്‌ ദേശാടകരായ അപൂർപ പക്ഷിക്കൂട്ടമെത്തിയത്‌.  ‘കാലിഡ്രിസ് ഫെറുജീനിയ’ എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്നവയാണിത്‌.  ആഫ്രിക്ക,  ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്ക് ദേശാടനം നടത്തുന്നു. അലാസ്ക, കാനഡ എന്നിവിടങ്ങളിലേക്കും സഞ്ചരിക്കും.   ജനനത്തിനുശേഷമുള്ള യാത്രക്കിടയിലാണ് ഇവ തെക്കേ ആഫ്രിക്ക, ഓസ്ത്രേലിയ, ഇന്ത്യ എന്നിവിടങ്ങളിലേക്ക് എത്താറ്‌. പ്രജനന സ്ഥലത്തുനിന്നും 15,000 കിലോമീറ്റർ വരെ സഞ്ചരിക്കും. പ്രാണികളും നട്ടെല്ലില്ലാത്ത ചെറു ജീവികളുമാണ് ഇഷ്ടഭക്ഷണം. ആഗോളം താപനം വർധിച്ചത്‌ ഇവയുടെ പ്രചനനത്തെയും ബാധിച്ചു.  
1975-നും 2009-നും ഇടയിൽ ദക്ഷിണാഫ്രിക്കയിലെ  ലാംഗേബാൻ ലഗൂണിൽ ഇവയുടെ എണ്ണം  നാൽപത് ശതമാനത്തിലേറെ കുറഞ്ഞു . ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറാ (ഐയുസിഎൻ)ണ് ഇവയുടെ  വംശനാശഭീഷണിയെപ്പറ്റി വിലയിരുത്തിയത്.  ഐക്യരാഷ്ട്ര സഭയുടെ ആഫ്രിക്കൻ- യൂറേഷ്യൻ മൈഗ്രേറ്ററി വാട്ടർബേർഡ്സ് (എഇഡബ്ലുഎ) കരാർ ബാധകമായ ഇനങ്ങളിൽ ഒന്നാണ് ചുരുണ്ട സാൻഡ്പൈപ്പറെന്നും അറിയപ്പെടുന്ന ഈ പക്ഷികൾ . ഇന്ത്യയിൽ 25 ഇനം പക്ഷികളും കേരളത്തിൽ കടൽക്കാട ഉൾപ്പടെ13 ഇനം പക്ഷികളും വംശനാശ ഭീഷണി നേരിടുന്ന പട്ടികയിലുണ്ട്. കേരള തീരത്തും തണ്ണീർത്തടങ്ങളിലും വസിക്കുന്ന ചാരമണൽക്കോഴി, വരയൻ മണലൂതി,  ഉണ്ടക്കണ്ണൻ മണലൂതി എന്നിവക്കും വംശനാശഭീഷണിയുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top