03 December Tuesday
മയ്യിൽ 
ഏരിയാ
സമ്മേളനം 
തുടങ്ങി

ആവേശജ്വാല

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

സിപിഐ എം മയ്യിൽ ഏരിയാ സമ്മേളനം മുല്ലക്കൊടിയിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു

മുല്ലക്കൊടി
പാടിക്കുന്ന്‌  രക്തസാക്ഷികളുടെ രണസ്‌മരണകൾ ഇരമ്പുന്ന   മണ്ണിൽ സിപിഐ എം മയ്യിൽ ഏരിയാ സമ്മേളനത്തിന് ഉജ്വല തുടക്കം.  പ്രത്യേകം   സജ്ജമാക്കിയ  പാടിക്കുന്ന്‌ രക്തസാക്ഷി നഗറിൽ മുതിർന്ന അംഗം പി വി ഗംഗാധരൻ പതാക ഉയർത്തി.  മുല്ലക്കൊടി കുട്ട്യപ്പ സ്‌മാരകമന്ദിരത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സമ്മേളനം ഉദ്‌ഘാടനംചെയ്‌തു.  കെ സി ഹരികൃഷ്‌ണൻ താൽക്കാലിക അധ്യക്ഷനായി. 
എൻ അനിൽകുമാർ രക്തസാക്ഷി പ്രമേയവും പി പവിത്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
 കെ സി ഹരികൃഷ്‌ണൻ (കൺവീനർ), എം വി സുശീല, റെനിൽ നമ്പ്രം, സഹീർ പാവന്നൂർ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. ഏരിയാ സെക്രട്ടറി  എൻ അനിൽകുമാർ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ  പൊതുചർച്ച തുടങ്ങി. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം ബിജു കണ്ടക്കൈ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ  എം പ്രകാശൻ, കാരായി രാജൻ, ടി കെ ഗോവിന്ദൻ,  പി വി ഗോപിനാഥ്, എൻ സുകന്യ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ ചന്ദ്രൻ,  പി കെ ശ്യാമള, പി മുകുന്ദൻ, കെ സന്തോഷ്‌  എന്നിവർ പങ്കെടുക്കുന്നു. സംഘാടകസമിതി ചെയർമാൻ എ ബാലകൃഷ്‌ണൻ സ്വാഗതം പറഞ്ഞു.  
 13 ലോക്കലുകളിൽനിന്ന്‌  തെരഞ്ഞെടുക്കപ്പെട്ട 145 പ്രതിനിധികളും ഏരിയാകമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 165 പേർ പങ്കെടുക്കുന്നു.  സമ്മേളനം ബുധൻ വൈകിട്ട്‌ ചുവപ്പ്‌ വളന്റിയർ മാർച്ചോടെയും പൊതുപ്രകടനത്തോടെയും സമാപിക്കും. വൈകിട്ട്‌ നാലിന്‌ പാടിക്കുന്ന്‌ സ്‌റ്റീൽ കമ്പനി റോഡിന്‌ സമീപത്തുനിന്ന്‌  വളന്റിയർമാരുടെ മാർച്ചും പ്രകടനവും ആരംഭിക്കും. 4.30ന്‌ പറശ്ശിനി റോഡ്‌ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ  പൊതുസമ്മേളനം  സംസ്ഥാന സെക്രട്ടറിയറ്റംഗം പുത്തലത്ത്‌ ദിനേശൻ  ഉദ്‌ഘാടനം ചെയ്യും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top