19 December Thursday

ദേശീയാംഗീകാര നിറവിൽ പയ്യന്നൂർ കോളേജ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024
പയ്യന്നൂർ
കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്ക് (NIRF) 2024-ൽ പയ്യന്നൂർ കോളേജിന് മികച്ച നേട്ടം. ആർട്സ് ആൻഡ് സയൻസ് കോളേജുകളുടെ ദേശീയ റാങ്കിങിൽ 151–- 200 റാങ്ക് ബാൻഡിൽ പയ്യന്നൂർ കോളേജ് സ്ഥാനം പിടിച്ചു. കഴിഞ്ഞ വർഷത്തെ റാങ്കിങ്ങിലും  ഇതേ സ്ഥാനമായിരുന്നു.  ഇത്തവണ 3400- കോളേജുകളാണ് പങ്കെടുത്തത്.    പഠന പ്രവർത്തനങ്ങളുടെ നിലവാരം, ഉന്നത പഠന മാർഗനിർദേശങ്ങൾ, ക്യാമ്പസ് പ്ലേസ്‌മെന്റ്, ഗവേഷണ മികവ്, പാർശ്വവൽകൃത വിഭാഗങ്ങൾക്കുള്ള പരിഗണന, സാമൂഹ്യ രംഗത്തെ ഇടപെടൽ  എന്നിങ്ങനെ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കോളേജുകളുടെ റാങ്ക് നിർണയിക്കുന്നത്. യുജിസി-യുടെ നാക് റീ- അക്രഡിറ്റേഷന് കോളേജ്  തയ്യാറെടുക്കുകയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top