17 September Tuesday
സബ്‌സിഡിയോടെ വായ്‌പയുണ്ട്‌

സംരംഭം തുടങ്ങാം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024
കണ്ണൂർ
വ്യവസായ വകുപ്പിന്‌ കീഴിൽ  വിവിധ മേഖലകളിൽ സംരംഭം തുടങ്ങാൻ അവസരം. ഇതിനായി  സബ്‌സിഡി നിരക്കിൽ വായ്‌പ അനുവദിക്കും. വ്യവസായ വകുപ്പ്‌ നടപ്പാക്കുന്ന പ്രധാനമന്ത്രി പ്രത്യേക തൊഴിൽദാന പദ്ധതി  (പിഎംഇജിപി)യിൽ  സേവന,  ഉൽപ്പാദന,  വ്യാപാര  മേഖലയിലാണ്‌ സംരംഭകർക്ക്‌   വായ്‌പ നൽകുക. ഗ്രാമ പ്രദേശങ്ങളിൽ സ്ത്രീകൾക്കും മുന്നോക്ക വിഭാഗമല്ലാത്ത പുരുഷന്മാർക്കും 35 ശതമാനവും മുന്നോക്ക വിഭാഗത്തിൽപ്പെട്ട പുരുഷന്മാർക്ക്  25 ശതമാനവും  സബ്സിഡി  ലഭിക്കും.  മുനിസിപ്പാലിറ്റി–- കോർപറേഷൻതലത്തിൽ സ്ത്രീകൾക്കും മുന്നോക്ക വിഭാഗമല്ലാത്ത പുരുഷന്മാർക്കും 25 ശതതമാനം  സബ്സിഡിയും മുന്നോക്ക വിഭാഗത്തിൽപ്പെട്ട പുരുഷന്മാർക്ക്  15 ശതമാനം സബ്സിഡിയും ലഭിക്കും. ബാങ്ക് വായ്പ സംരംഭകർ  കണ്ടെത്തണം. 95 ശതമാനം  ബാങ്ക് വായ്പയും  അഞ്ച്‌ ശതമാനം   ഗുണഭോക്താവിന്റെ വിഹിതവുമായിരിക്കണം. 
--------------------ഉൽപ്പാദന മേഖലയിൽ ഒരു കോടി രൂപ വരെയുള്ള സംരംഭങ്ങൾക്ക് വായ്‌പാനുമതി ലഭിക്കും. സബ്സിഡി  50 ലക്ഷം രൂപയ്ക്ക് മാത്രമായിരിക്കും. പരമാവധി സബ്സിഡി  17.5 ലക്ഷം രൂപ.-------------------- സേവനമേഖലയിൽ പരമാവധി അനുവദിക്കുക 25 ലക്ഷം രൂപയാണ്.  അതിൽ 20 ലക്ഷം രൂപയ്ക്ക്  പരമാവധി  7.5 ലക്ഷം രൂപ സബ്സിഡി ലഭിക്കും. 
സേവനമേഖലയിൽ മൊബൈൽ സർവീസ് സെന്റർ,  ജനസേവനകേന്ദ്രം കെട്ടിട നിർമാണം, കൃഷി ആവശ്യത്തിനുള്ള ഉപകരണങ്ങൾ  വാടകയ്ക്ക് കൊടുക്കുന്ന സംരംഭങ്ങൾ  എന്നിവ ആരംഭിക്കാം.
ഉൽപ്പാദന മേഖലയിൽ  പശു, ആട്, മുട്ടക്കോഴി, ഇറച്ചിക്കോഴി, കാട,  എമു,  ടർക്കി വളർത്തൽ തുടങ്ങിയ സംരംഭങ്ങൾ ആരംഭിക്കാം.   ഈ മേഖലയിൽ ഒരു ഗുണഭോക്താവിന്  20 ലക്ഷം രൂപ വരെയുള്ള പദ്ധതികൾ തുടങ്ങാം.  എസ്‌ബിഐ  ഈ പദ്ധതി നടപ്പാക്കുന്നതിന്  ഈടില്ലാതെ രണ്ട് കോടി രൂപവരെ വായ്പ നൽകും.  എസ്ബിഐ ശാഖയിൽനിന്ന്‌  വായ്പ ലഭിച്ച ശേഷം നഗരപ്രദേശങ്ങളിലുള്ളവർ  ജില്ലാ വ്യവസായ കേന്ദ്രത്തിലും പഞ്ചായത്തിലുള്ള ഗുണഭോക്താക്കൾ ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന  വ്യവസായ വികസന ഓഫീസറെയും ബന്ധപ്പെടണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top