23 December Monday

വായനയുടെ 
മഴവിൽക്കാഴ്ചയൊരുക്കി 
കുട്ടിയെഴുത്ത്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024
കല്യാശേരി
വായനയുടെ വഴിയിലെ മധുരമൂറുന്ന അനുഭവങ്ങളുടെ ഏഴഴകുകൾ നാടിന് പകുത്തുനൽകി  മാങ്ങാട്ട് എൽപി സ്കൂളിലെ കുരുന്നുകൾ.  മാങ്ങാട് കൃഷ്ണപിള്ള വായനശാലയുമായി ചേർന്ന് സംഘടിപ്പിച്ച വായനവസന്തത്തിൽ വായിച്ചെടുത്ത പുസ്തകങ്ങളുടെ ആസ്വാദന കുറിപ്പുകൾ ചേർത്താണ് വിദ്യാർഥികൾ  ‘വായനയുടെ വഴിയിലെ മഴവിൽക്കാഴ്ചകൾ’ എന്ന  പുസ്തകം പ്രസിദ്ധീകരിച്ചത്.  ആശയ വ്യക്തതയും  സാഹിത്യത്തിന്റെ വിശാല തലങ്ങളും ഓരോ കുറിപ്പിലും നിറഞ്ഞുനിന്നു.  കുട്ടികളെ ചിന്തിപ്പിക്കാനും ചിരിപ്പിക്കാനും പ്രതികരിക്കാനും പ്രേരിപ്പിക്കുന്ന മനോഹര പുസ്തകമായി മഴവിൽക്കാഴ്ചകൾ മാറി. വിദ്യാരംഗം കലാസാഹിത്യവേദിയിലെ കുട്ടികളാണ് പുസ്തകമൊരുക്കാൻ നേതൃത്വം നൽകിയത്. പൂർവവിദ്യാർഥികളും എഴുത്തുകാരികളുമായ രതി പനക്കാടും ബേനസീർ മാങ്കടവും ചേർന്ന് പ്രകാശിപ്പിച്ചു.  ആർ പങ്കജവല്ലി അധ്യക്ഷയായി. ഇ ടി  ശ്രീധരൻ, കെ ഇന്ദിര, തളിപ്പറമ്പ് പൊലീസ് ഹൗസ് ഓഫീസർ ഷാജി പട്ടേരി എന്നിവർ എൻഡോവ്മെന്റ്‌ വിതരണം ചെയ്തു. പ്രധാനാധ്യാപകൻ ടി  ദിലീപ് കുമാർ സ്വാഗതവും പി വി ദിനേശ് കുമാർ നന്ദിയും പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top