22 December Sunday

ശുചീകരണ തൊഴിലാളികളുടെ 
ഒഴിവ് നികത്തണം

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024

മുനിസിപ്പാൽ കോർപ്പറേഷൻ വർക്കേഴ്സ് യൂണിയൻ ജില്ലാസമ്മേളനം കൂത്തുപറമ്പിൽ 
എൻ വി ചന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു

കൂത്തുപറമ്പ് 
ശുചീകരണ തൊഴിലാളികളുടെ ഒഴിവുകളിൽ ഉടൻ നിയമനം നടത്തണമെന്നും  സ്റ്റാറ്റ്യൂട്ടറി പെൻഷൻ  പുനസ്ഥാപിക്കണമെന്നും മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. കൂത്തുപറമ്പ് സുധീഷ് മന്ദിരത്തിലെ എം സി ബാലൻ നഗറിൽ നടന്ന സമ്മേളനം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എൻ വി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.  ജില്ലാ പ്രസിഡന്റ് വി ശശീന്ദ്രൻ അധ്യക്ഷനായി. പി വി രാജേഷ് രക്തസാക്ഷി പ്രമേയവും പി ജി ഹേമചന്ദ്രൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. 
ജില്ലാ സെക്രട്ടറി സി എച്ച് രാജൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ടി പി ശ്രീധരൻ, എം സുകുമാരൻ, എ വി ശ്രീജ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ:   വി ശശീന്ദ്രൻ (പ്രസിഡന്റ്), വഴയിൽവാസു (വൈസ് പ്രസിഡന്റ്), സി എച്ച് രാജൻ (സെക്രട്ടറി), വി കെ സത്യൻ, ടി ലീന (ജോയിന്റ് സെക്രട്ടറി), എ വി ശ്രീജ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top