22 November Friday
സംസ്ഥാന സ്കൂള്‍ കായികമേള

മികവുയർത്തി സ്‌പോർട്‌സ്‌ സ്കൂൾ

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

സീനിയർ ഗേൾസ് ഫുട്ബോളിൽ ചാമ്പ്യന്മാരായ ജിവിഎച്ച്എസ്എസ് സപോർട്സ് കണ്ണൂർ ടീം

കണ്ണൂർ
എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ അഭിമാന നേട്ടങ്ങളുമായി ജിവിഎച്ച്എസ്എസ് സ്‌പോർട്സ് കണ്ണൂർ. ഭാവിയിലെ കായികതാരങ്ങളെ വാർത്തെടുക്കാൻ അക്ഷീണം പരിശ്രമിക്കുന്ന സ്കൂളിലെ അധ്യാപകർക്കും പരിശീലകർക്കും കുട്ടികളുടെ നേട്ടം പ്രതീ​ക്ഷ പകരുന്നു. 
 ഫുട്ബോളിൽ ഗേൾസ് സീനിയർ, സബ് ജൂനിയർ ഗേൾസ്‌ വിഭാഗങ്ങളിൽ  ചാമ്പ്യന്മാരായി. സീനിയർ വിഭാഗത്തിൽ ഷിൽജി  ഷാജി മികച്ച കളിക്കാരിയും ടോപ് സ്കോററുമായി. അണ്ടർ 14 ഫുട്ബോളിൽ സബ് ജൂനിയർ വിഭാഗത്തിൽ വാണിശ്രീ  ടോപ്പ് സ്കോററായി. വോളിബോളിൽ അണ്ടർ 19 വിഭാഗത്തിലും അണ്ടർ 14  വിഭാഗത്തിലും  വിജയികളും ഗേൾസ് അണ്ടർ 17 വോളിബോളിൽ  റണ്ണേഴ്സപ്പുമായി.
അത്‌ലറ്റിക്സിൽ 4 x 400 മീറ്റർ റീലയിൽ ജൂനിയർ കാറ്റഗറിയിൽ ഏയ്ഞ്ചൽ ബിജു, അഞ്ചന സാബു എന്നിവർ വെള്ളിനേടി. അണ്ടർ 17 ജൂനിയർ വിഭാഗം ഗേൾസിൽ 4x100 മീറ്റർ റിലേയിൽ വൈഗ പ്രജീഷിനും ടി വി ദേവശ്രീക്കും വെങ്കലം ലഭിച്ചു. അണ്ടർ 19 ഗേൾസിൽ ഗോപിക ഗോപി 3000 മീറ്റർ ഓട്ടത്തിലും 1500 മീറ്റർ ഓട്ടത്തിലും വെങ്കലംനേടി. 400 മീറ്റർ ഹഡിൽസിൽ അ‍ഞ്ചന സാബുവിന് വെള്ളിയും ലഭിച്ചു. 
റസ്‌ലിങ്ങിലാണ്‌ ഏറ്റവും കൂടുതല്‍  മെഡല്‍ നേട്ടം. വിവിധ വിഭാ​ഗങ്ങളിലായി 16 സ്വര്‍ണവും അഞ്ച് വെങ്കലവും ഒരു വെള്ളിയും നേടി. അണ്ടർ 17 പെൺകുട്ടികളുടെ വിഭാ​ഗം ബോക്‌സിങ്ങിൽ രണ്ട് സ്വർണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും അണ്ടർ 19 വിഭാ​ഗത്തിൽ മൂന്ന് സ്വർണവും ലഭിച്ചു.  തയ്ക്വാൻഡോയിൽ അണ്ടർ 19 സീനിയർ പെൺകുട്ടികളുടെ വിഭാ​ഗത്തിലും  വിജയികളായി. സീനിയർ തയ്ക്വാൻഡോ പെൺകുട്ടികളുടെ വിഭാ​ഗത്തിൽ മൂന്ന് ​സ്വർണവും രണ്ട് വെള്ളിയുമടക്കം 5 മെഡലുകളും സ്കൂൾ സ്വന്തമാക്കി.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top