22 November Friday
ഇന്ന്‌ ലോക പ്രമേഹ ദിനം

അവഗണിക്കരുത്‌ പ്രമേഹത്തെ;
വേണം മധുര പ്രതിരോധം

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024
കണ്ണൂർ
ഒരുപരിധി  പ്രതിരോധിക്കാനാകുന്നതും നിയന്ത്രിച്ചുനിർത്തനാകുന്നതുമായ പ്രമേഹത്തിനെതിരെ മധുരപ്രതിരോധം തീർക്കുകയാണ്‌ നവംബർ 14–-  ലോക പ്രമേഹ ദിനാചരണത്തിന്റെ ലക്ഷ്യം. 
ഭക്ഷണത്തിൽനിന്ന് ഉൽപ്പാദിപ്പിക്കുന്ന ഗ്ലൂക്കോസ് സംസ്കരിക്കാനും ഉപയോഗിക്കാനും ശരീരം പരാജയപ്പെടുമ്പോഴാണ്‌  രോഗം വരുന്നത്‌.  - ടൈപ്പ് ഒന്ന്‌, ടൈപ്പ് രണ്ട്‌, ഗർഭകാല പ്രമേഹം എന്നിങ്ങനെ  മൂന്ന് തരം പ്രമേഹമുണ്ട്.  ദൈനംദിന പ്രവർത്തനത്തെ തടസ്സപ്പെടുത്തുക,  ഹൃദയസംബന്ധ പ്രശ്നങ്ങൾ, നാഡീക്ഷതം, വൃക്ക തകരാർ, പാദങ്ങൾക്ക് കേടുപാട്‌, ചർമ അണുബാധ, ഉദ്ധാരണക്കുറവ്, വിഷാദം, ദന്ത പ്രശ്നങ്ങൾ എന്നിവയ്ക്ക്‌ പ്രമേഹം കാരണമാകും.  2030ൽ  ലോകത്ത്‌ പ്രമേഹ രോഗികളുടെ എണ്ണം  64.3 കോടി കടക്കുമെന്നാണ്‌ കണക്ക്‌. 
   24 കോടിയോളം വരുന്ന മുതിർന്നവരിൽ 44 ശതമാനം  പ്രമേഹബാധിതരാണ്‌. ഭൂരിഭാഗവും ടൈപ്പ് രണ്ട്‌  പ്രമേഹം ബാധിച്ചവർ. ജീവിതശൈലി മാറ്റങ്ങളിലൂടെയും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലൂടെയും ഇത്‌  തടയാം. ജീവിതശൈലി കാരണം 10.2 ലക്ഷം കൗമാരക്കാർക്ക്‌  ടൈപ്പ് രണ്ട്‌  പ്രമേഹം ബാധിച്ചിട്ടുണ്ട്‌. കൃത്യമായി ചികിത്സിച്ചാൽ രോഗം ഭേദമാക്കാനും നിയന്ത്രിക്കാനുമാകും.   അലസത പുലർത്തിയാൽ ജീവനെടുക്കാൻ  ശേഷിയുള്ളതുമാണ്‌ രോഗം. 
   പ്രമേഹത്തെ അമിത ഗൗരവത്തിലെടുത്ത് ചിലർ മാനസിക സമ്മർദം ക്ഷണിച്ചുവരുത്താറുണ്ടെന്ന്‌ കണ്ണൂർ ആസ്‌റ്റർ മിംസ്‌ കൺസൾട്ടന്റ്‌  എന്റോക്രൈനോളജിസ്‌റ്റ്‌  ഡോ. ആർ അർജുൻ പറഞ്ഞു.    ഇത്തരത്തിലുള്ളവർക്ക് പ്രമേഹത്തിന് പുറമെ വിഷാദം, ഉത്കണ്ഠ തുടങ്ങിയവയുണ്ടാകും.  
   മരുന്ന് കഴിക്കുന്നതിനാൽ  മധുരം കഴിച്ചാൽ കുഴപ്പമില്ലെന്ന  തെറ്റിദ്ധാരണയുമുണ്ട്‌. ചിലർ മധുരം കഴിച്ചാൽ ഒരു ഗുളികകൂടി അധികം കഴിക്കും. ഇത്തരത്തിലുള്ളവർക്ക് രോഗം ഭേദമാകുകയോ,  നിയന്ത്രണ വിധേയമാകുകയേ ചെയ്യില്ല.  മരുന്ന് കഴിക്കുമ്പോൾ തന്നെ ഭക്ഷണക്രമീകരണം ഉൾപ്പെടെ ജീവിതശൈലിയിൽ നിർദ്ദേശിക്കപ്പെടുന്ന മാറ്റങ്ങളും  പിന്തുടരണം.  
പ്രമേഹനില പരിശോധിച്ച് മരുന്നിന്റെ അളവിൽ ആവശ്യമായ  മാറ്റവും  വരുത്തണം. പ്രമേഹം കണ്ടെത്തിയാൽ  പ്രവീണ്യംനേടിയ ഡോക്ടറുടെ ചികിത്സനേടണം.സ്‌പെഷ്യലൈസ് ചെയ്ത ഡോക്ടർമാർക്ക് രോഗിയുടെ അവസ്ഥയും ആവശ്യകതയും തിരിച്ചറിഞ്ഞ് ഫലപ്രദമായ ചികിത്സ നിർദേശിക്കാനാകും.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top