കണ്ണൂർ
ചണ്ഡീഗഡ് വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ചണ്ഡീഗഡിലെ വൈദ്യുതി ജീവനക്കാരും കുടുംബാംഗങ്ങളും നടത്തിവരുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാഷണൽ കോ–-ഓഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്‌സിന്റെ. (എൻസിസിഒഇഇ ) നേതൃത്വത്തിൽ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച്‌നടത്തി. വൈദ്യുതി ജീവനക്കാരും ഓഫീസർമാരും പെൻഷൻകാരും കരാർ തൊഴിലാളികളും സംയുക്തമായി നടത്തിയ ധർണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി ഉദ്ഘാടനംചെയ്തു. കെ അരവിന്ദ്കുമാർ അധ്യക്ഷനായി. കെഎസ്‌ഇബിഒഎ സംസ്ഥാന ജനറൽ സെക്രട്ടറി പി ജയപ്രകാശൻ, കെ കൃഷ്ണൻ, ടി ജി ബാലഗോപാലൻ, സി അജിത, കെ രഘുനാഥൻ, കെ രാധാകൃഷ്ണൻ, എൻ വി അജിത്, എം ലതീഷ്, വി പി ഉദയകുമാർ എന്നിവർ സംസാരിച്ചു. രാജേഷ് മണാട്ട് സ്വാഗതവും കെ കെ സീന നന്ദിയുംപറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..