24 November Sunday
നാടാകെ പടരും മൂന്നുപെരിയ മാതൃക

വൃത്തിയുടെ ചിറകിലേറി മാതൃകാ ബസാർ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024

ഹരിത കേരളം മിഷൻ ചെയർപേഴ്സൺ ടി എൻ സീമ മൂന്നുപെരിയ ടൗൺ സന്ദർശിച്ചപ്പോൾ (ഫയൽച്ചിത്രം)

പെരളശേരി
മൂന്നുപെരിയ ശുചിത്വടൗൺ മാതൃക സംസ്ഥാന വ്യാപകമായി നടപ്പാക്കാനൊരുങ്ങി തദ്ദേശ വകുപ്പ്.  പെരളശേരി പഞ്ചായത്തിലെ മൂന്നുപെരിയ ടൗണിലും വയനാട്  സുൽത്താൻ ബത്തേരിയിലും നടപ്പാക്കിയ ശുചിത്വ സൗന്ദര്യവൽക്കരണ മാതൃക സംസ്ഥാനത്തെ മുഴുവൻ നഗരങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നാണ്    തദ്ദേശ വകുപ്പിന്റെ  ഉത്തരവ്. നവംബർ ഒന്നിന് മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും ഒരു നഗരം വീതം മാലിന്യമുക്തമാക്കി സൗന്ദര്യവൽക്കരിച്ച് നാടിന് സമർപ്പിക്കണമെന്നും ഉത്തരവിലുണ്ട്. 
  മൂന്നുപെരിയ  ടൗണിനെ സൗന്ദര്യവൽക്കരിക്കാനും ശുചിത്വപൂർണമായി നിലനിർത്താനും മാസങ്ങളായി പ്രവർത്തിക്കുന്ന എ കെ ജി വായനശാല ടീം മൂന്നുപെരിയയുടെ  പ്രവർത്തകർക്കും പഞ്ചായത്ത് ഭരണസമിതിക്കും  സേവനത്തിനുള്ള അംഗീകാരംകൂടിയാണ്  തദ്ദേശ വകുപ്പിന്റെ ഉത്തരവ്. സർക്കാർ ഉത്തരവിനെ ഏറെ അഭിമാനത്തോടെയാണ്  ഇവർ കാണുന്നത്. മുൻ ധനമന്ത്രി ഡോ.തോമസ് ഐസക്ക്, ഹരിത കേരളം മിഷൻ ചെയർപേഴ്സൺ ടി എൻ സീമ തുടങ്ങി നിരവധിപേർ മൂന്നുപെരിയ  സന്ദർശിച്ച്  പദ്ധതിയെ അഭിനന്ദിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top