26 December Thursday

മോറാഴ–- കല്യാശേരി ബാങ്കിന്റെ നവീകരിച്ച 
ധർമശാല സായാഹ്ന ശാഖ തുറന്നു

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

മോറാഴ–- കല്യാശേരി സഹകരണ ബാങ്കിന്റെ നവീകരിച്ച ധർമശാല സായാഹ്ന ശാഖ എം വി ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

ധർമശാല
മോറാഴ–- കല്യാശേരി  സഹകരണ ബാങ്കിന്റെ നവീകരിച്ച ധർമശാല സായാഹ്നശാഖ തുറന്നു. നഗരസഭാ ഓഫീസിന്‌ സമീപം  എം വി ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനംചെയ്തു. ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷനായി.  അന്തൂർ നഗരസഭ മുൻ ചെയർമാൻ പി കെ ശ്യാമള  ആദ്യ നിക്ഷേപം സ്വീകരിച്ചു. സൂര്യജ്യോതി സോളാർ വായ്പ പദ്ധതി  സഹകരണ സംഘം അസി. രജിസ്ട്രാർ  കെ വി നന്ദകുമാറും വായ്‌പവിതരണം കല്യാശേരി  പഞ്ചായത്ത് പ്രസിഡന്റ്‌  ടി ടി ബാലകൃഷ്ണനും  ലോക്കർ  നഗരസഭാ വൈസ്‌ ചെയർമാൻ വി സതീദേവിയും ഉദ്‌ഘാടനംചെയ്‌തു. 
ടി ചന്ദ്രൻ, ഇ വേണുഗോപാലൻ, സി അശോക് കുമാർ, എം പ്രശാന്ത്, എം ബിസിത, സി ബാലകൃഷ്ണൻ  എന്നിവർ സംസാരിച്ചു. നിർമാണപ്രവൃത്തി പൂർത്തീകരിച്ച  ബാകോ കമ്പനിക്ക്‌ ഉപഹാരം നൽകി. ബാങ്ക്‌ പ്രസിഡന്റ്‌ എം വി ജനാർദനൻ സ്വാഗതവും  സെക്രട്ടറി  ടി എൻ മധുസൂദനൻ  നന്ദിയുംപറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top