23 December Monday

രാമന്തളിയിൽ 
ജെസിബി കത്തിനശിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Dec 15, 2024

 പയ്യന്നൂർ

രാമന്തളി പാലക്കോട് വീടിന് സമീപം നിർത്തിയിട്ട ജെസിബി കത്തിനശിച്ചു. കരമുട്ടത്തെ ടി പി ആരിഫിന്റെ ഉടമസ്ഥതയിലുള്ള ജെസിബിയാണ് കത്തിനശിച്ചത്. വെള്ളി രാത്രി 11 ഓടെയാണ് സംഭവം. 
അറ്റകുറ്റപ്പണികൾ തീർത്ത് കരമുട്ടം പള്ളിക്ക് സമീപത്തെ വീട്ടുപറമ്പിൽ നിർത്തിയിട്ടതായിരുന്നു.  തീയും പുകയും ഉയരുന്നത് കണ്ട് ഉടമ പരിസരവാസികളുടെ സഹായത്തോടെ തീയണക്കുകയായിരുന്നു. ക്യാബിൻ പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് നിഗമനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top