22 December Sunday

സീനിയര്‍ വനിതാ ട്വന്റി 20: അക്ഷയ കേരളാ ടീമില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024
തലശേരി
17 മുതൽ 28 വരെ ലഖ്‌നൗവില്‍ നടക്കുന്ന ബിസിസിഐ സീനിയര്‍ വനിതാ ട്വന്റി 20 മത്സരങ്ങള്‍ക്കുള്ള കേരള ടീമിലേക്ക് തലശേരി പെരുന്താറ്റില്‍ സ്വദേശിയായ എ അക്ഷയയെ തെരഞ്ഞെടുത്തു. ടി ഷാനി നയിക്കുന്ന കേരള ടീമില്‍ അന്താരാഷ്ട്ര താരങ്ങളായ സജന സജീവനും അരുന്ധതി റെഡ്ഡിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഗ്രൂപ്പ് ഡിയില്‍ 17ന് ഹിമാചല്‍പ്രദേശ്‌, 20ന് ത്രിപുര, 22ന് റെയില്‍വേസ്‌, 24ന് സിക്കിം, 26ന് ഹരിയാന, 28ന് ചണ്ഡിഗഡ്‌ എന്നിവയുമായി കേരളം ഏറ്റുമുട്ടും.
2018–--19 സീസണില്‍ റാഞ്ചിയില്‍ നടന്ന അണ്ടര്‍ 23 ഇന്ത്യ ചാലഞ്ചേഴ്‌സ് ട്രോഫിയില്‍ ഇന്ത്യ ഗ്രീനിന്‌ അക്ഷയ കളിച്ചിട്ടുണ്ട്. 2017–--18 സീസണില്‍ മുംബൈയില്‍ നടന്ന 23 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ അന്തര്‍സംസ്ഥാന ടി20 ടൂര്‍ണമെന്റില്‍ ജേതാക്കളായ കേരള ടീമംഗമായിരുന്നു. ഓഫ് സ്പിന്നർകൂടിയാണ്‌ അക്ഷയ.
10ാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അക്ഷയയെ കായിക അധ്യാപകനായ കെ ജെ ജോണ്‍സണ്‍ ക്രിക്കറ്റിലേക്ക് കൊണ്ടുവരുന്നത്. അണ്ടര്‍ 16, അണ്ടര്‍ 19 വിഭാഗങ്ങളില്‍ കേരള ടീമിനെ നയിച്ചിട്ടുണ്ട്. പെരുന്താറ്റിലെ സദാനന്ദന്റെയും ഷീജയുടെയും മകളായ അക്ഷയ തൃശൂര്‍ കാര്‍മല്‍ കോളജില്‍ ഇംഗ്ലിഷ് ബിരുദ വിദ്യാര്‍ഥിനിയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top