കണ്ണൂർ
ലൈബ്രറികൾക്ക് പീപ്പിൾസ് മിഷൻ ലാപ്ടോപ്പും പുസ്തകവും വിതരണംചെയ്തു. 10 ലൈബ്രറികൾക്കാണ് ഹൈകോൺഫിഗറേഷൻ ലാപ്ടോപ് നൽകിയത്. ചെന്നൈ പെട്രോളിയം കോർപറേഷന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
കേളകം ഇ എം എസ് വായനശാല ആൻഡ് ഗ്രന്ഥാലയം, പെരുമ്പറമ്പ് പൊതുജന വായനശാല, കാവുമ്പായി തളിയൻ രാമൻനമ്പ്യാർ സ്മാരക വായനശാല, കല്ലംകോട് നായനാർ സ്മാരകവായനശാല, കാക്കയങ്ങാട് ദിൽമേ സാംസ്കാരികവേദി ആൻഡ് ഗ്രന്ഥാലയം, ചിറ്റാരിപ്പറമ്പ് ഐ വി ദാസ് സ്മാരക വായനശാല, നരവൂർ ദേശബന്ധു വായനശാല ആൻഡ് ഗ്രന്ഥാലയം, ആറളം ഗാന്ധിസ്മാരക വായനശാല, കാനാച്ചേരി ഗ്രാമീണ വായനശാല ആൻഡ് ഗ്രന്ഥാലയം, യുവജന വായനശാല -മരക്കാർകണ്ടി എന്നിവയ്‌ക്കാണ് ലാപ്ടോപ് നൽകിയത്.
ജില്ലാ പഞ്ചായത്ത് ഹാളിൽ ചെന്നൈ പെട്രോളിയം കോർപറേഷൻ ഡയറക്ടർ രോഹിത്കുമാർ അഗ്രവാല ഉദ്‌ഘാടനംചെയ്‌തു. പീപ്പിൾസ് മിഷൻ ചെയർമാൻ വി ശിവദാസൻ എംപി അധ്യക്ഷനായി. മിഷൻ കൺവീനർ ടി കെ ഗോവിന്ദൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി
പി കെ വിജയൻ, പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ, കണ്ണൂർ സർവകലാശാലാ ലൈബ്രറി സയൻസ് വകുപ്പ് മേധാവി രമ്യ, ചിറക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി പ്രശാന്തൻ, കണ്ണൂർ ടൗൺ ബാങ്ക് പ്രസിഡന്റ് പി കെ അൻവർ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..