28 December Saturday

ലോക റെക്കോഡ്‌ വിസ്മയമല്ല സുനിലിന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024

മജീഷ്യൻ സുനിൽ വിസ്മയ 
ലോക റെക്കോഡുമായി

പ്രാപ്പൊയിൽ 
മന്ത്രമല്ല, മായജാലമല്ല, മജീഷ്യൻ സുനിൽ വിസ്മയ ലോക റെക്കോഡ്‌ സ്വന്തം നേട്ടങ്ങളുടെ പട്ടികയിലേക്ക്‌ ചേർത്തുവച്ചപ്പോൾ അതിലൊളിച്ചിരിക്കുന്ന വിസ്‌മയം കഠിനാധ്വാനത്തിന്റേതുമാത്രം.  ഇന്ത്യൻ ബ്രദർഹുഡ് ഓഫ് മജീഷ്യൻസ് സെപ്‌തംബറിൽ ഡൽഹിയിൽ 160 മജീഷ്യന്മാരെ പങ്കെടുപ്പിച്ച് നാൽപ്പത് സെക്കൻഡുകൊണ്ട് അവതരിപ്പിച്ച ജാലവിദ്യയ്ക്കാണ് സുനിലിന്‌ വേൾഡ് ബുക്ക്‌ ഓഫ് ടാലന്റ് റെക്കോഡിന്‌ അർഹനായത്‌. പ്രാപ്പൊയിൽ സ്വദേശി സുനിൽ ഉൾപ്പെടുന്ന സംഘം ദേശീയോദ്ഗ്രഥനവുമായി ബന്ധപ്പെട്ട മാജിക്കാണുചെയ്തത്. വർഷങ്ങളായി നിരവധി വേദികളിൽ മാജിക് അവതരിപ്പിക്കാറുള്ള സുനിൽ ലഹരി ഉപയോഗത്തിനെതിരെ റോഡ് ഷോ, തത്സമയ പ്രവചന മാജിക്‌, സ്റ്റേജ് ഷോ തുടങ്ങിയവയിലൂടെ മലയോരത്തിന്റെ പ്രിയപ്പെട്ട മജീഷ്യനാണ്. വർഷങ്ങൾക്കുമുൻപ് ചെറുപുഴയിൽ അവതരിപ്പിച്ച ഫയർഎസ്‌കേപ്പ്  ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. വയറിങ് തൊഴിലാളിയായ സുനിൽ മലയോരത്തെ മാജിക് വേദികളിൽ സ്ഥിരം സാന്നിധ്യമാണ്. പ്രസീനയാണ് ഭാര്യ. ദേവദർശും നിവേദ്യയുമാണ്‌ മക്കൾ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top