18 November Monday

കരുതലേകിയ നാടിന്‌ ചോര നൽകി അതിഥികൾ

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

മാണിയൂർ വില്ലേജ്മുക്ക് റെഡ്സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ സംഘടിപ്പിച്ച ക്യാമ്പിൽ രക്തദാനം നടത്തിയ അബ്ദുൾ ഖാദറും ജാക്കർ ഹുസൈനും സർട്ടിഫിക്കറ്റുമായി

 

മയ്യിൽ 
അതിജീവനത്തിന്റെ പുതുപാഠം പകർന്ന നാടിന്‌ രക്തം ദാനംചെയ്‌ത്‌ അതിഥിത്തൊഴിലാളികളായ  അബ്ദുൾ ഖാദറും ജാക്കർ ഹുസൈനും. ആറുവർഷമായി കേരളത്തിന്റെ തണലിലാണ് ഇവരുടെ ജീവിതം. രക്തദാനം മഹാദാനം എന്ന ആശയം ഉൾക്കൊണ്ട്‌ തങ്ങളുടെ ജീവിതത്തിന്‌ കരുതലായ നാടിനൊപ്പം ചേരുകയാണ്‌ നിർമാണത്തൊഴിലാളികളായ ഇരുവരും.  
കഴിഞ്ഞ ദിവസമാണ്‌ മാണിയൂർ വില്ലേജ്മുക്കിലെ റെഡ്സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും കണ്ണൂർ എ കെ ജി സഹകരണ ആശുപത്രിയും ചേർന്ന് നടത്തിയ രക്തദാനക്യാമ്പിലെത്തിയത്‌.  വർഷങ്ങൾക്ക് മുമ്പ്  വില്ലേജ് മുക്കിലെത്തി നിർമാണത്തൊഴിലിൽ ഏർപ്പെട്ടവരാണിവർ.  തൊഴിലും സംരക്ഷണവും തണലുമേകുന്ന നാടിന്റെ നന്മയിലേക്കും സാമൂഹ്യ പ്രതിബദ്ധതയിലേക്കും കടക്കണമെന്ന പാഠംകൂടിയാണ് ഇരുവരും പങ്കുവയ്‌ക്കുന്നത്‌. അതിനാലാണ്‌ താമസസ്ഥലത്തിനടുത്ത്‌ രക്തദാനക്യാമ്പ്‌ നടക്കുന്നതറിഞ്ഞ്‌ ഇരുവരും എത്തി രക്തം ദാനംചെയ്‌തത്‌. 
രക്തദാന ക്യാമ്പ് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം പി കെ മുനീർ ഉദ്ഘാടനംചെയ്തു.  കെ പി ചന്ദ്രൻ അധ്യക്ഷനായി. ഡോ. റാം മോഹൻ, കെ ഗണേഷ്‌കുമാർ എന്നിവർ സംസാരിച്ചു.   കെ പി പ്രജിൽ സ്വാഗതവും പി വി സുദേവ് നന്ദിയുംപറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top