22 December Sunday

മുഹമ്മദ്‌ മുഷറഫിലൂടെ 
സന്തോഷ്‌ ട്രോഫി ടീമിൽ കണ്ണൂരും

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

 

കണ്ണൂർ
സന്തോഷ്‌ ട്രോഫി ടീമിൽ കണ്ണൂരിനും ഇടം. മുഹമ്മദ്‌ മുഷറഫിലൂടെയാണ്‌ കാൽപന്തുകളിയിലെ കണ്ണൂരിന്റെ പെരുമ വീണ്ടും ഉയരുക. പയ്യന്നൂർ സ്വദേശിയാണ്‌ മുഹമ്മദ്‌ മുഷറഫ്‌. കണ്ണൂർ എസ്‌എൻ കോളേജ്‌ ടീമിലൂടെയാണ്‌ മുഹമ്മദ്‌ മുഷറഫ്‌ ഫുട്‌ബോളിൽ സജീവമാകുന്നത്‌. കണ്ണൂർ സർവകലാശാല ടീമിലും ഇടം നേടിയതോടെ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനായി. ബിരുദപഠനശേഷം ഫുട്‌ബോളിൽ സജീവമായ മുഷ്‌റഫ്‌ നിലവിൽ ഈസ്‌റ്റ്‌ ബംഗാൾ എഫ്‌സിയുടെ താരമാണ്‌. ഒരു വർഷമായി ഈസ്‌റ്റ്‌ ബംഗാൾ എഫ്‌സിക്കുവേണ്ടി കളിക്കുന്നു. കൊൽക്കത്ത ലീഗിലടക്കമുള്ള മികച്ച പ്രകടനമാണ്‌ മുഹമ്മദ്‌ മുഷ്‌റഫിന്‌ സന്തോഷ്‌ ട്രോഫി ടീമിൽ ഇടം ഒരുക്കിയത്‌. പ്രതിരോധനിരയിലാണ്‌ മുഷ്‌റഫ്‌ ഇറങ്ങുക. പയ്യന്നൂർ കാരന്താട്ടെ പി പി മുഹമ്മദ്‌ അഷ്‌റഫിന്റെയും പി റംലയുടെയും മകനാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top